App Logo

No.1 PSC Learning App

1M+ Downloads
1936 ജൂലായ് 13-ന് നടന്ന ഏത് സംഭവമാണ്, സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഉത്തേജകമായി പ്രവർത്തിച്ചത്?

Aഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കൊലപാതകം

Bജോസ് കാൽവോ സോട്ടെലോയുടെ കൊലപാതകം

Cമാനുവൽ അസാനയുടെ രാജി

Dഇവയൊന്നുമല്ല

Answer:

B. ജോസ് കാൽവോ സോട്ടെലോയുടെ കൊലപാതകം

Read Explanation:

ജോസ് കാൽവോ സോട്ടെലോ 

  • ഒരു വലതുപക്ഷ സ്പാനിഷ് രാഷ്ട്രീയക്കാരനും, സ്പാനിഷ് റിപ്പബ്ലിക്കിനെതിരായ പ്രതിപക്ഷത്തിൻ്റെ പ്രമുഖ നേതാവുമായിരുന്നു.
  • സ്പെയ്നിലെ ഫാസിസ്റ്റ് ചിന്താധാരയുടെ മുഖ്യ വക്താക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം
  • 1936 ജൂലൈ 13-ന് സ്പാനിഷ് റിപ്പബ്ലിക്കൻ പോലീസിലെ അംഗങ്ങൾ അദ്ദേഹത്തെ വധിച്ചത് സ്പെയിനിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിപ്പിച്ചു.
  • സോട്ടെലോയുടെ കൊലപാതകം സോഷ്യലിസ്റ്റും റിപ്പബ്ലിക്കൻ സേനയിലെ അംഗവുമായ ലെഫ്റ്റനൻ്റ് ജോസ് കാസ്റ്റിലോയെ നേരത്തെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായിരുന്നു.
  • സോട്ടെലയുടെ കൊലപാതകത്തോടെ സ്പാനിഷ് സമൂഹം കൂടുതൽ ധ്രുവീകരിക്കപ്പെട്ടു 
  • ഇങ്ങനെ ആത്യന്തികമായി സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് സോട്ടെലയുടെ കൊലപാതകം കാരണമായി .

Related Questions:

ജർമ്മനിയുടെ വിഭജനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1945 ഫെബ്രുവരിയിൽ നടന്ന യാൽറ്റ കോൺഫറൻസിൽ സഖ്യശക്തികളുടെ നേതാക്കൾ  ജർമ്മനിയെ നാല് അധിനിവേശ മേഖലകളായി വിഭജിച്ചു 
  2. 1949-ൽ ജർമ്മനി വീണ്ടും രണ്ടായി വിഭജിക്കപ്പെട്ടു
  3. സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ മേഖലകളിലാണ് ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് രൂപീകരിക്കപ്പെട്ടത്
    സോവിയറ്റ് യൂണിയനും ജർമ്മനിയും പരസ്പരം അക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കുവെയ്ക്കാമെന്നും വ്യവസ്ഥ ചെയ്‌ത സന്ധി ?
    അധികാരം പിടിച്ചെടുക്കുന്നതിനായി മുസ്സോളിനി റോമിലേക്ക് മാർച്ച് (March on Rome) സംഘടിപ്പിച്ച വർഷം?
    അഡോൾഫ് ഹിറ്റ്‌ലർ ആത്മഹത്യ ചെയ്ത വർഷം ?
    രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയോട് കീഴടങ്ങിയ ശേഷം ഫ്രാൻസിൻ്റെ തെക്കൻ ഭാഗത്ത് സ്ഥാപിതമായ ഗവൺമെന്റ് അറിയപ്പെട്ടത്?