1940-ആഗസ്റ്റ് 8 ന് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യക്കാരെ തൃപ്തിപ്പെടുത്തുന്നതിന് 'ആഗസ്റ്റ് ഓഫർ' എന്ന പേരിലറിയപ്പെടുന്ന പ്രസ്താവന നടത്തിയ ബ്രിട്ടീഷ് വൈസ്രോയി :
Aമൗണ്ട് ബാറ്റൻ
Bകാനിംങ്
Cഇർവിൻ
Dലിൻലിത്ഗോ
Answer:
D. ലിൻലിത്ഗോ
Read Explanation:
1939 ലെ രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് ഗവൺമെന്റ് നടത്തിയ പ്രഖ്യാപനമാണ് ആഗസ്റ്റ് ഓഫർ
ഓഗസ്റ്റ് ഓഫറിലെ വാഗ്ദാനങ്ങൾ :
ആഗസ്റ്റ് ഓഫർ അനുസരിച്ച് യുദ്ധാനന്തരം ഇന്ത്യക്ക് 'പുത്രികാരാജ്യ' പദവിയും, ഭാവിയിൽ ഭരണഘടന രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യവും.
കൂടുതൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലീകരിക്കാനുള്ള സ്വാതന്ത്ര്യം.
1940 ഓഗസ്റ്റ് എട്ടാം തീയതി ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ചത് ലിൻലിത്ഗോ പ്രഭു ആയിരുന്നു.
ഓഗസ്റ്റ് വാഗ്ദാനം മുന്നോട്ടുവച്ച സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ആയിരുന്നു