App Logo

No.1 PSC Learning App

1M+ Downloads
1946-ല്‍ നടന്ന പുന്നപ്ര വയലാ‍ര്‍ സമരത്തിന് പ്രധാന കാരണമായ ഭരണനടപടികൾ ആരുടേതായിരുന്നു ?

Aപി. ജി. എൻ ഉണ്ണിത്താൻ

Bസി. പി. രാമസ്വാമി അയ്യർ

Cടി. മാധവ റാവു

Dഅറുമുഖം പിള്ള

Answer:

B. സി. പി. രാമസ്വാമി അയ്യർ

Read Explanation:

പുന്നപ്ര വയലാർ പ്രക്ഷോഭം

  • സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം

  • തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം വിഭാവനം ചെയ്ത ദിവാൻ - സി.പി.രാമസ്വാമി അയ്യർ

  • കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ സമരം
  • പുന്നപ്ര വയലാർ സമരം നടന്ന വർഷം - 1946
  • പുന്നപ്ര വയലാർ പ്രക്ഷോഭം നടന്ന ജില്ല - ആലപ്പുഴ
  • തുലാം പത്ത് സമരം എന്നും അറിയപ്പെടുന്നു.
  • പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്ന ജില്ല - ആലപ്പുഴ
  • പുന്നപ്ര വയലാർ ഭരണകാലത്ത് തിരുവിതാംകൂർ രാജാവ് - ശ്രീ ചിത്തിര തിരുനാൾ
  • പുന്നപ്ര വയലാർ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി: - വി.എസ്.അച്യുതാനന്ദൻ

     

പുന്നപ്ര - വയലാർ പ്രക്ഷോഭം പശ്ചാത്തലമാക്കിയ കൃതികൾ 

  • ഉഷ്ണരാശി - കെ. വി .മോഹൻ കുമാർ
  • തലയോട് - തകഴി ശിവശങ്കരപ്പിള്ള 
  • ഉലക്ക - പി. കേശവദേവ് 
  • വയലാർ ഗർജ്ജിക്കുന്നു - പി. ഭാസ്കരൻ 
  • പതാക - കെ. സുരേന്ദ്രൻ

Related Questions:

പഴശ്ശിരാജ വധിക്കപ്പെട്ടത് എന്ന് ?
മലബാറിൽ സാമൂഹിക അനാചാരങ്ങൾക്കെതിരായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി ആരായിരുന്നു ?
സമത്വസമാജം ആരംഭിച്ചതാര് ?
ചാന്നാർ ലഹള നടന്ന വർഷം ഏത് ?
1947 ൽ തൃശൂരിൽ വെച്ച് നടന്ന ഐക്യകേരള കൺവെൻഷന്റെ അധ്യക്ഷനാരായിരുന്നു ?