App Logo

No.1 PSC Learning App

1M+ Downloads
1947 ൽ നടന്ന പാലിയം സത്യാഗ്രഹം എന്തിനെതിരായിരുന്നു ?

Aഅടിമത്വം

Bജന്മിത്വം

Cപുതിയ നികുതി വ്യവസ്ഥ

Dഅയിത്തം

Answer:

D. അയിത്തം

Read Explanation:

പാലിയം സത്യാഗ്രഹം:

  • അയിത്തോച്ചാടനത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭമായിരുന്നു 1947ൽ നടന്ന പാലിയം സത്യാഗ്രഹം. 
  • കൊച്ചി രാജ്യത്തിൽ, ക്ഷേത്രങ്ങളിലേക്കും, സവർണ്ണരുടെ ഭവനങ്ങളിലേക്കും പോകുന്ന, സമീപ റോഡുകളിലും, അവർണർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. 
  • കൊച്ചിയിലെ മുൻ മന്ത്രി മുഖ്യനായിരുന്ന, പാലിയത്തച്ചന്റെ ചേനമംഗലത്തുള്ള വീടിന് മുന്നിലുള്ള റോഡിൽ കൂടി, നടക്കാനുള്ള അവർണരുടെ ശ്രമങ്ങൾ, സംഘർഷത്തിലേക്ക് നയിച്ചു. 
  • പാലിയം റോഡ് എല്ലാവർക്കും തുറന്നു കൊടുക്കുന്നതിനായി നടത്തിയ സത്യാഗ്രഹമാണ് പാലിയം സത്യാഗ്രഹം. 
  • കൊച്ചി രാജ്യ പ്രജാ മണ്ഡലം, കമ്മ്യൂണിസ്റ്റ് പാർട്ടി, എസ് എൻ ഡി പി യോഗം തുടങ്ങിയ സംഘടനകൾ സംയുക്തമായി, ഒരു സത്യാഗ്രഹം സംഘടിപ്പിച്ചു. 
  • ഈ സത്യാഗ്രഹത്തിന്, തുടക്കം കുറിച്ചത്, സി കേശവൻ ആണ്.  
  • 1947 ഡിസംബർ 4ന് ആണ് സത്യാഗ്രഹം ആരംഭിച്ചത്. 
  • സത്യാഗ്രഹികളിലൊരാളായ എ ജി വേലായുധന്റെ മരണത്തെ തുടർന്ന്, സത്യാഗ്രഹം പിൻവലിക്കുകയുണ്ടായി. 
  • 1948, ഏപ്രിലിൽ കൊച്ചിയിലെ എല്ലാ ക്ഷേത്രങ്ങളിലും, എല്ലാ വിഭാഗം ഹിന്ദുക്കൾക്കുമായി തുറന്നു കൊടുത്തു. 
  • തുടർന്ന് അവർണർക്കും, അഹിന്ദുക്കൾക്കും പാലിയം റോഡിൽ കൂടി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.

Related Questions:

The tragic death of a freedom fighter namely, A.G Velayudhan in a police lathicharge is associated with which social struggle in Kerala?
രണ്ടാം ഈഴവ മെമ്മോറിയൽ എന്നറിയപ്പെട്ട 1900 ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്കാണ് ?
കൂത്താളി സമരത്തിന് നേതൃത്വം കൊടുത്ത സംഘടന ഏത് ?
The 'Wagon Tragedy' was happened in ?
ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം ?