App Logo

No.1 PSC Learning App

1M+ Downloads

മൊറാഴ സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.മൊറാഴ സമരത്തിനിടയിൽ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടിയപ്പോൾ കൊല്ലപ്പെട്ട പോലീസ് ഇൻസ്‌പെക്ടറാണ് കെ.കുട്ടികൃഷ്ണ മേനോൻ.

2. മൊറാഴ സംഭവത്തെത്തുടർന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിപ്ലവകാരിയാണ് കെ.പി.ആർ ഗോപാലൻ.

3.ഗാന്ധിജിയുടെ ഇടപെടൽ മൂലം കെ.പി.ആർ ഗോപാലന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റപ്പെട്ടു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

രണ്ടാം ലോകമഹായുദ്ധ കാലത്തെ സാധനങ്ങളുടെ അമിത വിലയ്ക്കും ബ്രിട്ടീഷ് ഗവൺമെന്റിന്റെ മർദ്ദനമുറകൾക്കുമെതിരെ കണ്ണൂർ ജില്ലയിലെ മൊറാഴയിൽ നടന്ന സമരമാണ് മൊറാഴ സമരം. മൊറാഴ സമരത്തിനിടയിൽ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടിയപ്പോൾ കല്ലേറുകൊണ്ട് കുഴഞ്ഞുവീണ എസ് ഐ കുട്ടികൃഷ്ണമേനോൻ അവിടത്തന്നെ കൊല്ലപ്പെട്ടു. മൊറാഴ സംഭവത്തെത്തുടർന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിപ്ലവകാരിയാണ് കെ.പി.ആർ ഗോപാലൻ.എങ്കിലും ജനകീയ സമ്മർദ്ദത്തെ തുടർന്നും,ഗാന്ധിജിയുടെ ഇടപെടൽ മൂലവും ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്യപ്പെട്ടു.


Related Questions:

ഫ്രഞ്ച് അധീനതയിൽ നിന്നും മാഹിയെ മോചിപ്പിക്കുന്നതിനായി മയ്യഴി മഹാജനസഭ രൂപീകരിച്ച വർഷം ?
സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം ഏത് ?
The famous Novel 'Chirasmarana' based on Kayyur Revolt was authored by?
ഈഴവ മെമ്മോറിയലിൽ ഒപ്പ് വെച്ച ആളുകളുടെ എണ്ണം എത്ര?
കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം ?