App Logo

No.1 PSC Learning App

1M+ Downloads
1947-നു മുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?

Aഅശോക ചക്രം

Bചർക്ക

Cതീപ്പന്തം

Dഅശോക സ്തംഭം

Answer:

B. ചർക്ക

Read Explanation:

1931-ൽ കറാച്ചിയിൽ കൂടിയ കോൺഗ്രസ് സമിതി പതാകയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത ത്രിവർണ്ണ പതാകയായിരുന്നു അന്നു സ്വീകരിച്ചതു്‌. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി മുകളിൽനിന്നു യഥാക്രമം കുങ്കുമ,ശുഭ്ര,ഹരിത വർണ്ണങ്ങളും നടുവിൽ ചർക്കയും അടങ്ങിയ ഈ പതാക സമിതി അംഗീകരിച്ചു. കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനമുണ്ടായി. ചർക്ക ഭാരതത്തിന്റെ സാമ്പത്തിക നവോത്ഥാനത്തിന്റെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമായി.


Related Questions:

കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ദേശീയ പതാകയുടെ രൂപ കല്പന ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത് ?
ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ എഴുതിയതാര്?
ഇന്ത്യയുടെ ദേശീയ നദി ?
ഭരണഘടനയുടെ ഒറിജിനൽ പതിപ്പിലെ ഭാഗം 17 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം ഏത്?