App Logo

No.1 PSC Learning App

1M+ Downloads
1984 ലെ ഭോപ്പാൽ വാതക ദുരന്തം നടന്ന സമയത്ത് പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നത് ആര് ?

Aപി.വി നരസിംഹ റാവു

Bരാജീവ് ഗാന്ധി

Cവി.പി സിംഗ്

Dഇന്ദിരാഗാന്ധി

Answer:

B. രാജീവ് ഗാന്ധി

Read Explanation:

രാജീവ് ഗാന്ധി

  • ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു (1984–1989)
  •  
  • ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
  • ഇന്ത്യയിൽ നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചത് 1986 ഇൽ രാജീവ് ഗാന്ധിയാണ്.
  • 1986-ൽ രാജീവ് ഗാന്ധി ഇന്ത്യയിൽ ഒട്ടാകെ ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു.
  • രാജ്യത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കും ആവശ്യമായ ഏറ്റവും കുറഞ്ഞ സേവനങ്ങൾ നൽകുന്നതിനായി 1986 ലെ രാജീവ് ഗാന്ധി ദേശീയ വിദ്യാഭ്യാസ നയം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ 1987 ൽ ആരംഭിച്ച കേന്ദ്ര ധനസഹായമുള്ള പദ്ധതിയാണ് ഓപ്പറേഷൻ ബ്ലാക്ക്ബോർഡ്.

ഭോപ്പാൽ ദുരന്തം

  • അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്
  • പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു.
  •  ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.
  • ഔദ്യോഗിക കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു.
  • രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.
  •  ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു

Related Questions:

AIADMK യുടെ സ്ഥാപകൻ ആരാണ് ?
ആധുനിക ജനാധിപത്യത്തിലെ പ്രധാനമായ നാല് തരം രാഷ്ട്രീയ പാർട്ടികളിൽ പെടാത്തത് ഏത് ?
' ജാർഖണ്ഡ് മുക്തി മോർച്ച ' സ്ഥാപിച്ചത് ആരാണ് ?
ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ NSG നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?

രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും 

ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. ഡി എം കെ - സി എൻ അണ്ണാദുരൈ 
  2. ശിവസേന - ബാൽതാക്കറെ 
  3. അണ്ണാ ഡി എം കെ - കെ. കാമരാജ്
  4. തെലുങ്ക് ദേശം പാർട്ടി - എൻ ടി രാമറാവു