'റോളിംഗ് പ്ലാൻ' നിലവിൽ വന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
Aഇന്ദിരാഗാന്ധി
Bരാജീവ് ഗാന്ധി
Cമൊറാർജി ദേശായി
Dചരൺ സിംഗ്
Answer:
C. മൊറാർജി ദേശായി
Read Explanation:
മൊറാർജി ദേശായി
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു
- പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം
- പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പരവൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
- ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി.
- 1977 ൽ അധികാരത്തിൽവന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാർ അഞ്ചാം പദ്ധതി റദ്ദാക്കുകയും ആറാം പദ്ധതി കൊണ്ടുവരികയും ചെയ്തു ,ഇതാണ് റോളിംഗ് പ്ലാൻ എന്നറിയപ്പെടുന്നത്.
- ഈ പദ്ധതി പിന്നീട് 1980 ൽ നിലവിൽവന്ന കോണ്ഗ്രസ്സ് സർക്കാർ റദ്ദാക്കുകയുണ്ടായി.