Challenger App

No.1 PSC Learning App

1M+ Downloads
1989 ലെ പട്ടികജാതി,പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിൽ 'കർത്തവ്യങ്ങളിൽ ഉപേക്ഷ കാണിക്കുന്നതിനുള്ള ശിക്ഷ'യെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?

Aവകുപ്പ് 3

Bവകുപ്പ് 4

Cവകുപ്പ് 4(2)

Dവകുപ്പ് 3(2)

Answer:

B. വകുപ്പ് 4

Read Explanation:

  • 1989 ലെ പട്ടികജാതി,പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ  വകുപ്പ് 4 'കർത്തവ്യങ്ങളിൽ ഉപേക്ഷ കാണിക്കുന്നതിനുള്ള ശിക്ഷ'യെപ്പറ്റി പ്രതിപാദിക്കുന്നു. 
  • ഈ വകുപ്പ് പ്രകാരം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ അംഗമല്ലാതെ ഏതൊരു പൊതു പ്രവർത്തകനും ഈ നിയമത്തിലും അതിൻറെ കീഴിലുള്ള ചട്ടങ്ങൾക്കും വിധേയമായി നിർവഹിക്കേണ്ട ചുമതലകൾ മനപ്പൂർവം അവഗണിക്കുകയാണെങ്കിൽ ശിക്ഷാർഹനാണ്. 
  • 6 മാസത്തിൽ കുറയാത്തതും ഒരു വർഷം വരെ നീട്ടിയേക്കാവുന്നതുമായ തടവ് ശിക്ഷയാണ് ഇതിന് ലഭിക്കുന്ന ശിക്ഷ.

Related Questions:

കവർച്ച നടത്തുന്നതിനുള്ള ശ്രമം കുറ്റകരമാക്കിയ വകുപ്പ് ഏതാണ് ?
മരണം സംഭവിക്കണമെന്ന് ഉദ്ദേശം ഇല്ലാതെ ഒരാളുടെ ഗുണത്തിനായി സമ്മതത്തോടെ ചെയ്യുന്ന കൃത്യത്തെ പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
വിവരാവകാശനിയമം 2005 പ്രകാരം താഴെ കൊടുത്തിരിക്കുന്നതിൽ ഏത്. ഇൻഫോർമേഷൻ അഥവാ വിവരം' എന്നതിൻ്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല?
NDPS ആക്റ്റ് 1985ലെ സെക്ഷൻ 24 പ്രകാരം കേന്ദ്ര സർക്കാരിൻ്റെ അംഗീകാരമില്ലാതെ ഇന്ത്യക്ക് പുറത്ത് നിന്ന് ലഭിക്കുന്ന ഏതെങ്കിലും മയക്കുമരുന്നോ ലഹരി പദാർത്ഥങ്ങളോ ഇന്ത്യക്ക് പുറത്തുള്ള വ്യക്തിയുമായി കച്ചവടത്തിൽ ഏർപെടുകയോ മറ്റോ ചെയ്താലുള്ള ശിക്ഷ എന്ത് ?

Maintenance and Welfare of Parents and Senior Citizens Act, 2007 എന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സ്വയം സംരക്ഷിക്കാൻ കഴിയാത്ത മാതാപിതാക്കൾക്ക് അവരുടെ മൈനർ അല്ലാത്ത മക്കൾക്കെതിരായും, സന്താനമില്ലാത്തവരാണെങ്കിൽ അവരുടെ സമ്പാദ്യം വന്നുചേരാൻ സാദ്ധ്യതയുള്ള പിന്തുടർച്ചക്കാർക്കെതിരെയും പരാതി നൽകാം.
  2. സംരക്ഷണത്തിനുളള അപേക്ഷ ഒരു മുതിർന്ന പൗരന് നേരിട്ടോ അദ്ദേഹത്തിനു വേണ്ടി മറ്റൊരാൾക്കോ ഈ നിയമ പ്രകാരം രൂപീകരിച്ച ടബ്യൂണൽ മുമ്പാകെ അപേക്ഷ നൽകാം. അംഗീകൃത സംഘടന കൾക്കും ഇത്തരത്തിലുള്ള പരാതി നൽകാം.
  3. സ്വമേധയാ കേസെടുക്കാനുള്ള അധികാരമുപയോഗിച്ച് ട്രൈബ്യൂണലിന് കേസെടുക്കാം.