1999 ലെ കാർഗിൽ യുദ്ധസമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
Aഎ.ബി വാജ്‌പേയ്
Bപി.വി നരസിംഹ റാവു
Cരാജീവ് ഗാന്ധി
Dഎച്ച്.ഡി ദേവഗൗഡ
Answer:
A. എ.ബി വാജ്‌പേയ്
Read Explanation:
അടൽ ബിഹാരി വാജ്‌പേയി
- ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു
- ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
- 1957-ലെ രണ്ടാം ലോകസഭ മുതലിങ്ങോട്ട് ഒൻപതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ആദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം എന്നു വിളിക്കുന്നത്.
- കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്.
- ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്ര സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.
- ജൂലൈ 26-നു പോരാട്ടം അവസാനിച്ചു.
- ഈ ദിവസം ഇന്ത്യയിൽ “കാർഗിൽ വിജയദിവസ്” എന്ന പേരിൽ ആഘോഷിക്കുന്നു.