Challenger App

No.1 PSC Learning App

1M+ Downloads

19-ാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹികാവസ്ഥയിൽ താഴെപ്പറയുന്ന എന്തൊക്കെയാണ് നിലനിന്നിരുന്നത്?

  1. ജാതി വ്യവസ്ഥ നിലനിന്നിരുന്നു.
  2. സാമൂഹിക അസമത്വം സമൂഹത്തിൽ നിറഞ്ഞുനിന്നു.
  3. അനാചാരങ്ങള്‍ വ്യാപിക്കപെട്ടു
  4. ഒരു വ്യക്തിയുടെ സമൂഹത്തിലെ പദവി തീരുമാനിച്ചിരുന്നത് അയാളുടെ വിദ്യാഭ്യാസത്തിനെ അടിസ്ഥാനമാക്കിയായിരുന്നു.

    Aii മാത്രം

    Bi, ii, iii എന്നിവ

    Cii, iv

    Dഎല്ലാം

    Answer:

    B. i, ii, iii എന്നിവ

    Read Explanation:

    • പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ ജാതിവ്യവസ്ഥയുടെ കാർക്കശ്യം ശക്തമായിരുന്നു.
    • താഴ്ന്ന ജാതിക്കാരെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായാണ് കണക്കാക്കിയിരുന്നത്.
    • ഒരു വ്യക്തിയുടെ സമൂഹത്തിലെ പദവി തീരുമാനിച്ചിരുന്നത് ജനിച്ച ജാതിയെ അടിസ്ഥാനമാക്കിയായിരുന്നു.
    • ഓരോ ജാതിയിലും ധാരാളം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്നു.
    • എന്നാൽ അധികം വൈകാതെ  ആധുനികവിദ്യാഭ്യാസത്തിന്റെ പ്രചാരവും പാശ്ചാത്യ ആശയങ്ങളോടുള്ള സമ്പർക്കവും മൂലം ജാതി വ്യവസ്ഥിതിയുടെയും അന്ധവിശ്വാസങ്ങളുടെയും യുക്തിരാഹിത്യം കേരളീയർക്ക് ബോധ്യമായി.
    • സമൂഹത്തിലെ അസമത്വങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുന്നതിനുവേണ്ടി പരിഷ്‌കരണപ്രസ്ഥാനങ്ങളും രൂപംകൊണ്ടു.

    Related Questions:

    കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ എന്തെല്ലാം?

    1. ജാതി അടിസ്ഥാനമാക്കിയുള്ള വിചാരണയും ശിക്ഷയും അവസാനിപ്പിച്ചു
    2. ഏകീകൃതമായ ശിക്ഷാവിധികള്‍ നടപ്പിലാക്കി
    3. കോടതികള്‍ സ്ഥാപിച്ചു

      ആധുനിക കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘങ്ങൾ :

      1. ലണ്ടൻ മിഷൻ സൊസൈറ്റി
      2. സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
      3. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ
      4. മുസ്ലിം ഐക്യസംഘം
        പൊയ്കയിൽ കുമാരഗുരുദേവൻ - പ്രത്യക്ഷ രക്ഷ ദൈവസഭ വക്കം അബ്ദുൽ ഖാദർ മൗലവി -..........?
        പാലക്കാട് നടന്ന മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം ആരുടെ അധ്യക്ഷതയിലായിരുന്നു ?
        കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര് ?