App Logo

No.1 PSC Learning App

1M+ Downloads
1-ഉം 2-ഉം ഗ്രൂപ്പുകളിലെ മൂലകങ്ങളുടെ, ഗ്രൂപ്പ് നമ്പർ ----.

Aഅവയുടെ ആറ്റോമിക സംഖ്യയാണ്

Bബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ്

Cഅവയുടെ ആറ്റോമിക ഭാരം ആണ്

Dബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, 10 എന്ന സംഖ്യ കൂട്ടുന്നു.

Answer:

B. ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ്

Read Explanation:

പ്രധാനഗ്രൂപ്പ് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ കണ്ടെത്തുന്ന വിധം:

  • 1-ഉം 2-ഉം ഗ്രൂപ്പുകളിലെ മൂലകങ്ങളിൽ, ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് അവയുടെ ഗ്രൂപ്പ് നമ്പർ.

  • 13 മുതൽ 18 വരെയുള്ള ഗ്രൂപ്പ് നമ്പർ ലഭിക്കാൻ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, 10 എന്ന സംഖ്യ കൂട്ടുന്നു.

Note:

  • പീരിയോഡിക് ടേബിളിൽ രണ്ടാം ഗ്രൂപ്പ് കഴിഞ്ഞ്, സംക്രമണ മൂലകങ്ങളുടെ 10 ഗ്രൂപ്പുകൾക്ക് ശേഷമാണ്, പതിമൂന്നാം ഗ്രൂപ്പ് മുതലുള്ള മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത്. അതിനാലാണ്, ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, 10 എന്ന സംഖ്യ കൂട്ടുന്നത്.


Related Questions:

സംക്രമണ മൂലകങ്ങളിൽ, ഇലക്ട്രോൺ പൂരണം നടക്കുന്നത് ----.
അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ, അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ --- എന്നു വിളിക്കുന്നു.
ബോറോൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഉൽകൃഷ്ട വാതകം?
X എന്ന മൂലകത്തിന്റെ ആറ്റത്തിൽ 3 ഷെല്ലുകൾ ഉണ്ട്, ബാഹ്യതമഷെല്ലിൽ 6 ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു. അങ്ങനെയെങ്കിൽ ഈ മൂലകം ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത് ?