Challenger App

No.1 PSC Learning App

1M+ Downloads
2 kg മാസുള്ള ഒരു കല്ലിനെ തറയിൽ നിന്നും 3 m/s പ്രവേഗത്തിൽ മുകളിലേക്ക് എറിഞ്ഞു. ഇത് ഏറ്റവും മുകളിൽ എത്തുമ്പോഴുള്ള സ്ഥിതികോർജ്ജം കണക്കാക്കുക ?

A3 J

B6 J

C9 J

D12 J

Answer:

C. 9 J

Read Explanation:

ANSWER 

v ² = u ² + 2 as ( ചലന സമവാക്യം )

ആദ്യപ്രവേഗം , u = 3 m/ s ( എറിയുന്ന പ്രവേഗം )

അന്ത്യപ്രവേഗം v = 0  ( ഏറ്റവും മുകളിൽ എത്തുമ്പോൾ കല്ല് നിശ്ചലം ആകുന്നതിനാൽ അന്ത്യപ്രവേഗം പൂജ്യമായി കണക്കാക്കാം)

a = g = - 10 m/s ²  ( മുകളിലേക്ക് പോകുന്ന വസ്തുവിന്റെ പ്രവേഗം കുറയുന്നതിനാൽ ത്വരണം നെഗറ്റീവ് ആയിരിക്കും )

0 = 3² + ( 2 × - 10 × S )

0 = 9 - 20 S

20 S = 9

സ്ഥാനാന്തരം , S = 9 / 20

സ്ഥിതികോർജ്ജം,  U = m g h = 2 × 10 × (9/20) = 9 J

 

 


Related Questions:

ഒരു അതിചാലകത്തിന്റെ ക്രിട്ടിക്കൽ താപനില (Tc) കുറയുന്നതിന് കാരണമാകുന്ന ഘടകം ഏതാണ്?
ഹൈഡ്രജന്റെ അയോണൈസേഷൻ ഊർജ്ജം = ....................eV

ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഖരവസ്തുക്കൾക്ക് നിശ്ചിത വ്യാപ്തവും ആകൃതിയും ഉണ്ട്.

2.ദ്രാവകങ്ങൾക്ക് നിശ്ചിത വ്യാപ്തം ഉണ്ടെങ്കിലും നിശ്ചിത ആകൃതി ഇല്ല.

3.വാതകങ്ങൾക്ക് നിശ്ചിത വ്യാപ്തമോ ആകൃതിയോ ഇല്ല

60 kg മാസ്സുള്ള ഒരു കായിക താരം 10 m/s പ്രവേഗത്തോടെ ഓടിക്കൊണ്ടിരിക്കുമ്പോൾ അയാൾക്കുള്ള ഗതികോർജ്ജം കണക്കാക്കുക ?
ഉച്ചസ്ഥായി ശബ്ദം ഒരു യൂണിറ്റ് സമയം കൊണ്ട് ഒരു നിശ്ചിത ബിന്ദുവിൽ കൂടി കടന്നുപോകുന്ന കംപ്രഷ ന്റെയും റെയർഫാക്ഷന്റെയും എണ്ണത്തെ ആശ്രയിച്ചി രിക്കുന്നു.