App Logo

No.1 PSC Learning App

1M+ Downloads
200 V സപ്ലെയിൽ പ്രവർത്തിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു ഫിലമെന്റ് ലാമ്പിന്റെ പവർ 100 W ആണ്. ഇത് 100 V സപ്ലെയിൽ ഘടിപ്പിച്ചാൽ അതിന്റെ പവർ എത്രയായിരിക്കും ?

A100 W

B50 W

C25 W

D200 W

Answer:

C. 25 W

Read Explanation:

ചോദ്യത്തിൽ നൽകിയിരിക്കുന്നത്,

  • വോൾറ്റേജ്, V = 200 V
  • പവർ, P = 100 W


ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന സൂത്രവാക്യം,

P = V2/ R


  • R - എന്നത് ആ ഫിലമെന്റിന്റെ പ്രതിരോധം (Resistance) ആണ്.

P = V2/ R

അതിനാൽ,

  • R = V2/ P
  • R = (200 x 200) / 100
  • R = 400 ohm

(ഒരു ഫിലമെന്റിന്റെ പ്രതിരോധം (Resistance) സ്ഥിരമായിരിക്കും. ഇതിനെ മാറുന്ന വോൾട്ടേജോ, പവറോ ബാധിക്കുന്നില്ല.)


അതിനാൽ, 100 V സപ്ലെയിൽ ഘടിപ്പിച്ചാൽ ഫിലമെന്റ് ലാമ്പിന്റെ പവർ,

P = V2/ R

P = (100 x 100)/ 400

P = 100/4

= 25 W


Related Questions:

What does SONAR stand for?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം ചലനം ആപേക്ഷികമാണ് 
  2. ചലനത്തെക്കുറിച്ചുള്ള പഠനം ആണ് സ്റ്റാറ്റിക്സ്
  3. ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം ആണ് ക്രമാവർത്തന ചലനം
    ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിൽ ഏറ്റവും തരംഗദൈർഘ്യം കൂടിയ രശ്മി?
    ശബ്ദത്തിനു പരമാവധി വേഗത ലഭിക്കുന്നത് ഏതു മാധ്യമത്തിലാണ് ?
    ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമാണ് :