Challenger App

No.1 PSC Learning App

1M+ Downloads
2005 ജൂണ്‍ 13 ന് നിലവില്‍ വന്ന കമ്മീഷന്‍ ഏത് ?

Aദേശീയ വിവരാവകാശ കമ്മീഷന്‍

Bദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Cസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

Dദേശീയ വിജ്ഞാന കമ്മീഷന്‍

Answer:

D. ദേശീയ വിജ്ഞാന കമ്മീഷന്‍

Read Explanation:

  • ദേശീയ വിവരാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് - 2005 ഒക്ടോബർ 12 
  • ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്-1993 ഒക്ടോബർ 12 
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്-1998 ഡിസംബർ 11 

ദേശീയവിജ്ഞാന കമ്മീഷൻ

  • അറില്‍ അധിഷ്ഠിതമായ ഒരു നല്ല സമൂഹത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യം.
  • 2005 ഒക്ടോബര്‍ രണ്ട് മുതല്‍ 2008 ഒക്ടോബര്‍ രണ്ടുവരെ മൂന്നുവര്‍ഷ കാലാവധിയിലാണ് ദേശീയ വിജ്ഞാന കമ്മീഷന്‍ രൂപീകൃതമായത്. 
  • പ്രധാനമന്ത്രിയുടെ ഉന്നതോപദേശക സമതി കൂടിയായിരുന്നു ദേശീയ വിജ്ഞാന കമ്മീഷന്‍.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍:

  • ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വൈജ്ഞാനിക വെല്ലുവിളികള്‍ നേരിടാന്‍ തക്കവണ്ണം ഭാരതത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മികവുറ്റതാക്കി തീര്‍ക്കുക
  • വൈജ്ഞാനിക മേഖലയില്‍ ഭാരതത്തിന്‍റെ മത്സരബുദ്ധി വളര്‍ത്തുക
  • ശാസ്ത്ര-സാങ്കേതിക പരീക്ഷണശാലകളില്‍ വിജ്ഞാന സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക.
  • ബൌദ്ധികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക.
  • കൃഷിയിലും വ്യവസായത്തിലും പുതിയ പുതിയ അറിവുകള്‍ പരീക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
  • സര്‍ക്കാരിനെ സുതാര്യവും കഴിവുറ്റതും വിശ്വസനീയവുമായ ഒരു പ്രജാക്ഷേമ സംരംഭമാക്കി തീര്‍ക്കുന്ന വിധത്തില്‍ പുതിയ അറിവുകള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. 
  • പൊതു ജനനന്മയ്ക്കായി അറിവ് പങ്കുവെയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.

 


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 270 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ
  2. കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്കു മേൽനോട്ടം വഹിയ്ക്കുകയുമാണ് ധനകാര്യ കമ്മീഷന്റെ പ്രധാന കർത്തവ്യം. 
  3. കെ സി നിയോഗിയുടെ അധ്യക്ഷതയിൽ ആദ്യ ധനകാര്യ കമ്മീഷൻ 1951 ൽ നിലവിൽ വന്നു
    The term of office for the Chief Election Commissioner of India is?

    Consider the following statements:

    (i) The SPSC is a constitutional body established under Part XIV of the Constitution.

    (ii) The Joint State Public Service Commission (JSPSC) is a constitutional body created by the President.

    (iii) The SPSC submits an annual performance report to the Governor, which is placed before both Houses of the state legislature.

    (iv) The state legislature can extend the jurisdiction of the SPSC to local bodies and public institutions.

    Which of the statements given above is/are correct?

    The First Finance Commission was constituted vide Presidential Order dated 22.11.1951 under the chairmanship of _________?
    പട്ടികജാതി - പട്ടികവർഗക്കാർ എന്നിവ ഒഴിച്ച് ജനസംഖ്യയിൽ 52 ശതമാനം പിന്നോക്കക്കാർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു ഏത് കമ്മീഷൻ?