2008 ലെ മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നത് ആര് ?
Aഎ.ബി വാജ്‌പേയ്
Bനരേന്ദ്ര മോദി
Cഡോ. മൻമോഹൻ സിംഗ്
Dഎച്ച്.ഡി ദേവഗൗഡ
Answer:
C. ഡോ. മൻമോഹൻ സിംഗ്
Read Explanation:
മൻമോഹൻ സിങ്
- സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്
- ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയാണ് സിങ്.
- 2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു
- 2008 നവംബറിലെ മുംബൈ തീവ്രവാദി ആക്രമണത്തിനുശേഷം ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനായി നാഷണൽ ഇൻവസ്റ്റ്ഗേഷൻ ഏജൻസി എന്ന പ്രത്യേക അന്വേഷണ വിഭാഗത്തെ രൂപീകരിച്ചത് മൻമോഹൻ സർക്കാരാണ്
- ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയുടെ തോത് കുറക്കുവാൻ വേണ്ടി മൻമോഹൻ സിംഗ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഒരു നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മറ്റൊരു വിപ്ലവകരമായ നിയമനിർമ്മാണമായിരുന്നു വിവരാവകാശ നിയമം.
- ഇതുപ്രകാരം ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്നു.[
- ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ 2008 നവംബർ 26-ന് ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി.
- 2008 നവംബർ 26-ന് തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന് ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു.
- ഈ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി DR മൻമോഹൻസിംഗ് ആയിരുന്നു