വി ജെ ജെയിംസിന്റെ 'നിരീശ്വരൻ' എന്ന കൃതിക്കാണ് വയലാർ രാമവർമ മെമ്മോറിയൽ സാഹിത്യ അവാർഡ് ലഭിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയായ വി.ജെ ജയിംസ് തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ എഞ്ചിനീയറാണ്. പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക (നോവലുകള്‍), ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് (കഥാസമാഹാരങ്ങള്‍) എന്നിവയാണ് കൃതികള്‍.