2020 ആഗസ്റ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ പ്രദേശം ?
Aചീയപ്പാറ
Bവെണ്ണിയാനി
Cപെട്ടിമുടി
Dകവളപ്പാറ
Answer:
C. പെട്ടിമുടി
Read Explanation:
ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ 6 ഓഗസ്റ്റ് 2020ന്, ഉരുൾ പൊട്ടലിൽ 55 പേർ മരണമടഞ്ഞ സംഭവമാണ് പെട്ടിമുടി ദരന്തം.
ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞാണ് പെട്ടിമുടി പുഴയിലേക്കു പതിച്ചത്.