App Logo

No.1 PSC Learning App

1M+ Downloads
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എപ്പോഴാണ്?

A29 ജൂൺ 2020

B29 ജൂലൈ 2020

C29 ഓഗസ്റ്റ് 2020

D29 ജനുവരി 2020

Answer:

B. 29 ജൂലൈ 2020

Read Explanation:

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020

  • ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിവർത്തനത്തിനായുള്ള ഒരു സമഗ്ര നയം  
  • 2020 ജൂലൈ 29ന്  2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
  • വിദ്യാഭ്യാസ മേഖലയിലെ വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കാനും വിദ്യാഭ്യാസത്തോടുള്ള മികച്ച സമീപനം പ്രോത്സാഹിപ്പിക്കാനും NEP 2020 ലക്ഷ്യമിടുന്നു.
  • ജിഡിപിയുടെ 6 ശതമാനമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി പൊതുനിക്ഷേപത്തിലൂടെ വർദ്ധിപ്പിക്കാൻ ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത്. 
  • 2030-ഓടെ സ്കൂൾ വിദ്യാഭ്യാസത്തിൽ 100% ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) നയം ലക്ഷ്യമിടുന്നു 
  • 2035 ഓടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം എൻറോൾമെന്റ് അനുപാതം 50 % ആയി ഉയർത്തുക എന്നതാണ്  ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത് 
  • ഇതിലേക്കായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ  3.5 കോടി സീറ്റുകൾ അധികമായി കൂട്ടിച്ചേർക്കാനും നയം ലക്ഷ്യമിടുന്നു .

Related Questions:

ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ് ?
ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സർവ്വകലാശാല ?
NEP 2020 അനുസരിച്ച് ഒരു കുട്ടിയുടെ സഞ്ചിത മസ്തിഷ്ക വികസനത്തിന്റെ (Cumulative brain development) എത്ര ശതമാനമാണ് 6 വയസ്സിന് മുമ്പ് സംഭവിക്കുന്നത്?
പേർഷ്യൻ, അറബിക് ഭാഷകളുടെ പഠനത്തിനായി കൽക്കത്ത മദ്രസ സ്ഥാപിച്ചത് ആര് ?
ഒരു ഓർഗനൈസേഷൻ്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങളുടെ വ്യാപനം അതിൻ്റെ …വികസനത്തിൽ നിർണ്ണായകമാണ്