App Logo

No.1 PSC Learning App

1M+ Downloads
2020 സെപ്റ്റംബറിൽ ഇന്ത്യയിൽ പ്രവർത്തനം നിർത്തിയ മനുഷ്യാവകാശ സംഘടനാ ?

Aഹ്യൂമൺ റൈറ്റ് വാച്ച്

Bമനബ് അധികർ സംഗ്രാം സമിതി

Cവിജിൽ ഇന്ത്യ പ്രസ്ഥാനം

Dആംനസ്റ്റി ഇന്റർനാഷണൽ

Answer:

D. ആംനസ്റ്റി ഇന്റർനാഷണൽ

Read Explanation:

ആംനെസ്റ്റി ഇന്റർനാഷണൽ 

  • മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 1961 ലാണ് ആംനെസ്റ്റി ഇന്റർനാഷണൽ ആരംഭിച്ചത്.
  • ബ്രിട്ടീഷ് അഭിഭാഷകനായ പീറ്റർ ബെനൻസണാണ് സംഘടനയുടെ സ്ഥാപകൻ 
  • ലണ്ടനാണ് ആസ്ഥാനം.
  • 'പൊതുമാപ്പ്' എന്നാണ് 'ആംനെസ്റ്റി' എന്ന വാക്കിന്റെ അർഥം.
  • മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇവർ ശക്തമായി പോരാടുന്നു.
  • 150 രാജ്യങ്ങളിൽ നിന്നായി 12 ലക്ഷത്തോളം അംഗങ്ങൾ ഈ സംഘടനയിലുണ്ട്.
  • 1977 ലെ സമാധാനത്തിനുള്ള നൊബേൽ ഈ സംഘടന നേടി
  • 1978 ൽ മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് യു.എൻ അവാർഡും നേടി 
  • ആംനെസ്റ്റി ഇന്റർനാഷണലിന്റെ മുദ്രാവാക്യം - "ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിക്കുന്നതാണ്"

Related Questions:

ഇൽഹാം അലിയേവ് ഏത് രാജ്യത്തെ പ്രസിഡന്റ് ആണ് ?
In the 1999 parliamentary elections, a coalition party government of _______ was formed, in which BJP was the largest member of the coalition.
കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ് ഇനിഷ്യേറ്റീവ് ആസ്ഥാനം എവിടെയാണ് ?
സമൂഹത്തിലെ ദുർബലരും പിന്നാക്കം നിൽക്കുന്നവരുമായ ആളുകൾക്ക് നിയമപരമായ പിന്തുണ നൽകുന്ന ഇന്ത്യൻ അഭിഭാഷകരുടെയും സാമൂഹിക പ്രവർത്തകരുടെയും സംഘടനയായ Human Rights Law Network രൂപീകരിച്ച വർഷം ? ?
ചുവടെ കൊടുത്തവയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയതലത്തിലുള്ള മനുഷ്യാവകാശ സംഘടന ഏത് ?