കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് രാജ്യത്തെ മികച്ച ക്ലാസിക്കൽ നൃത്ത-സംഗീത പ്രതിഭകൾക്കായി 2013 മുതൽ ഏർപ്പെടുത്തിയതാണ് നിശാഗന്ധി പുരസ്‌ക്കാരം.
ഭരതനാട്യ പണ്ഡിതനും നർത്തകനും നൃത്ത സംവിധായകനുമായ ഡോ. സി.വി. ചന്ദ്രശേഖറിന് സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ എന്നിവ ലഭിച്ചിട്ടുണ്ട്.
ഓരോ വർഷവും സംഗീതത്തിനും നൃത്തത്തിനും മാറിമാറി നൽകുന്ന നിശാഗന്ധി പുരസ്‌ക്കാരം ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും ഉൾക്കൊള്ളുന്നതാണ്.