ദാമോദർ മൗസോ ഒരു കൊങ്കണി ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും തിരക്കഥാകൃത്തും ആണ്.
57-ാമത് ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അദ്ദേഹം അർഹനായത്.
ഭാരതീയ ജ്ഞാനപീഠം പ്രതിവർഷം നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ കൊങ്കണി എഴുത്തുകാരനാണ് മൗസോ. സാഹിത്യകാരൻ രവീന്ദ്ര കേളേക്കർ 2006-ലെ 42-ാമത് ജ്ഞാനപീഠ പുരസ്കാരം നേടിയിരുന്നു.
1983-ൽ കാർമെലിൻ എന്ന നോവലിന് മൗസിക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.