App Logo

No.1 PSC Learning App

1M+ Downloads
2021-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു സി മാകില്ലനും സംയുക്തമായി നൽകിയതെന്തിന് ?

Aജിനോം എഡിറ്റിംഗിനുള്ള ഒരു രീതി വികസിപ്പിച്ചെടുത്തതിന്

Bലിഥിയം അയൺ ബാറ്ററികൾ വികസിപ്പിച്ചെടുത്തതിന്

Cപെപ്റ്റൈഡുകളുടെയും ആന്റിബോഡികളുടെയും ഫേജ് ഡിസ്പ്ലേയ്ക്ക്

Dഅസമമായ ഓർഗാനോകാറ്റലീസിസിന്റെ വികസനം

Answer:

D. അസമമായ ഓർഗാനോകാറ്റലീസിസിന്റെ വികസനം

Read Explanation:

  • ഔഷധങ്ങൾ മുതൽ സോളാർ പാനലുകൾ വരെയുള്ള വസ്തുക്കളിൽ ഉപയോഗിക്കുന്ന രാസതന്മാത്രകൾ വികസിപ്പിക്കാനുള്ള അസിമട്രിക് ഓർഗാനോ കറ്റാലിസിസ് രീതി വികസിപ്പിച്ചതിനാണ് ഡോ.ബെഞ്ചമിൻ ലിസ്റ്റിനും,ഡോ.ഡേവിഡ് മക്മില്ലനും 2021 - ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.

  • ഒരു തന്മാത്രയുടെ പ്രതിബിംബമായ തന്മാത്രകൾ സൃഷ്ടിക്കുന്നതു പോലെയുള്ള ദുഷ്കര പ്രക്രിയകൾ ഓർഗനോ കറ്റാലിസിസ് ലഘൂകരിച്ചു.
  • ഔഷധമേഖലയിലും മറ്റും വളരെയേറെ ഗുണങ്ങൾ ഇതുമൂലമുണ്ടായി.
  • പാരോക്സെറ്റിൻ, ഒസെൽറ്റാമിവിർ തുടങ്ങിയ മരുന്നുകളുടെ നിർമാണം വേഗത്തിലാക്കാൻ ഈ രീതി സഹായിച്ചു.

  • സ്കോട്‌ലൻഡ്കാകാരനായ ഡേവിഡ് മക്മില്ലൻ, യുഎസിലെ ന്യൂജഴ്സിയിൽ പ്രിൻസ്റ്റൻ സർവകലാശാലയിലെ ഡിസ്റ്റിങ്ഗ്യൂഷ്ഡ് പ്രഫസറാണ്.
  • ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ച ബെഞ്ചമിൻ ലിസ്റ്റ് മാക്സ് പ്ലാങ്ക് കോൾ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനും.

Related Questions:

താജ്മഹലിന്റെ ഭംഗി നഷ്ടപ്പെടാൻ കാരണമായ പ്രതിഭാസം ഏത് ?
പ്രോട്ടീനുകളിൽ കാണപ്പെടുന്നതും കാർബോഹൈഡ്രേറ്റിൽ കാണപ്പെടാത്തതുമായ മൂലകം ഏത്?
Peroxide effect is also known as
Name the scientist who suggested the theory of dual nature of matter?
Law of multiple proportion was put forward by