App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന രസതന്ത്രത്തിന് ‘ആല്‍ക്കെമി’ എന്ന പേരു നല്‍കിയത്?

Aചൈനാക്കാര്‍

Bറഷ്യക്കാര്‍

Cഅറബികള്‍

Dഇന്ത്യാക്കാര്‍

Answer:

C. അറബികള്‍

Read Explanation:

മൊസൊപ്പൊട്ടേമിയയും ഈജിപ്തും ആക്രമിച്ച അറബികൾ പിന്നീട് കെമിയയിൽ ആകൃഷ്ടരായി. അവർ 'അൽ കെമിയ' എന്നാണ് അതിനെ വിളിച്ചത്. ഇതിൽ നിന്ന് 'ആൽക്കെമി'എന്ന പദമുണ്ടായി. എ ഡി എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജാബിർ ഇബ്നു-ഹയ്യാൻ അറബ് ലോകത്തെ ഏറ്റവും പ്രസിദ്ധനായ ആൽക്കെമിസ്റ്റ് ആയിരുന്നു. ഏതു ലോഹത്തെയും സ്വർണ്ണമാക്കാൻ കഴിവുള്ള 'ഫിലോസഫേഴ്സ് സ്റ്റോൺ'എന്നു വിളിക്കപ്പെടുന്ന മാന്ത്രികപ്പൊടി കണ്ടെത്താനുള്ള പരീക്ഷണങ്ങളിൽ അദ്ദേഹം മുഴുകി. തുടർന്ന് നൂറ്റാണ്ടുകളോളം യൂറോപ്പിലും അറബ് ലോകത്തുമൊക്കെ പലരും ഈ ശ്രമം തുടർന്നെങ്കിലും അവരാരും ലക്ഷ്യം കണ്ടില്ല.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. മിശ്രിതങ്ങളെ അവയുടെ ഘടകങ്ങളായി വേർതിരിക്കുന്നതിനും, സംയുക്തങ്ങളെ ശുദ്ധീകരിക്കുന്നതിനും, സംയുക്തങ്ങളുടെ പരിശുദ്ധി പരിശോധിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രധാന സാങ്കേതിക വിദ്യയാണ് ക്രൊമാറ്റോഗ്രാഫി.
  2. ഒരു ദ്രാവകത്തിൽ നിന്നോ വാതക ഘട്ടത്തിൽ നിന്നോ ലായക തന്മാത്രകളെ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഖര പദാർത്ഥമാണ് അഡ്‌സോർബന്റ്  .
  3. ക്രോമാറ്റോഗ്രാഫിയുടെ തത്വം - അധിശോഷണം
    ചതുർക ഉപസംയോജക സത്തകളിലെ പരൽക്ഷേത്ര ഭിന്നിപ്പ്, അഷ്ടഫലകീയ ക്ഷേത്രഭിന്നതയേക്കാൾ ___________.
    What is the process called when a substance's spontaneous movement from a high concentration to a low concentration takes place?
    ഓർഗാനോമെറ്റാലിക് സംയുക്തങ്ങളിൽ കാർബൺ ആറ്റത്തിന്റെ ചാർജ് എന്താണ്?
    പൊടിപടലങ്ങൾ കൊണ്ട് പ്രക്ഷുബ്ധത അനുഭവപ്പെടുന്ന മേഖല എന്നറിയ പെടുന്ന അന്തരീക്ഷ പാളി ഏത് ?