Challenger App

No.1 PSC Learning App

1M+ Downloads
2022 ഫെബ്രുവരി 14ന് ISRO യുടെ PSLV-C52 റോക്കറ്റ് വിക്ഷേപിക്കാത്ത ഉപഗ്രഹം ?

AEOS 04

BINS-2TD

CCMS BT

DINSPIREsat-1

Answer:

C. CMS BT

Read Explanation:

പിഎസ്എൽവി-സി52

  • ഇന്ത്യൻ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) പ്രോഗ്രാമിന്റെ 54-ാമത്തെ ദൗത്യമാണ് പിഎസ്എൽവി-സി52.
  • പ്രധാന പേലോഡായി RISAT-1A(EOS-04), INSPIREsat, INS-2TD എന്നിവയായിരുന്നു പിഎസ്എൽവി 52 വഹിച്ചിരുന്നത്.
  • ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 2022 ഫെബ്രുവരി 14- നാണ് പിഎസ്എൽവി 52 വിക്ഷേപിക്കപ്പെട്ടത്.

EOS-04

  • എല്ലാ കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ കഴിവുള്ള ഒരു റഡാർ ഇമേജിംഗ് ഉപഗ്രഹമാണ് EOS-04.
  • കൃഷി, വനം, വെള്ളപ്പൊക്ക മാപ്പിംഗ്, മണ്ണിലെ ഈർപ്പം, ജലശാസ്ത്രം എന്നിവയുടെ ചിത്രങ്ങൾ പകർത്താൻ ഇത് ഉപയോഗിക്കാം.
  • 10 വർഷമാണ് ഉപഗ്രഹത്തിന്റെ ദൗത്യ കാലാവധി
  • 2,280 വാട്ട്സ് പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന 1,710 കിലോഗ്രാം ഭാരമുള്ള EOS-04 ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് നിർമ്മിച്ചത്.

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് & ടെക്‌നോളജി (IIST) യിൽ നിന്നുള്ള ഒരു സ്റ്റുഡന്റ് സാറ്റലൈറ്റ്  ആണ് INSPIREsat-1
  • ഇന്ത്യ-ഭൂട്ടാൻ സംയുക്ത ഉപഗ്രഹമാണ് INS-2TD

Related Questions:

ചന്ദ്രയാൻ -2 ദൗത്യത്തിനു നേതൃത്വം നൽകിയ ISRO ചെയർമാൻ ആരായിരുന്നു ?

ISRO -യുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. 1969 ഓഗസ്റ്റ് 15 നാണ് ISRO സ്ഥാപിതമായത്.
  2. ISRO യുടെ ആസ്ഥാനം തിരുവനന്തപുരമാണ്.
  3. വിക്രം സാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്നത്.
    ഇന്ത്യ വികസിപ്പിച്ചെടുത്ത ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ വരെ അയക്കാൻ കഴിയുന്ന റോക്കറ്റ് ഏത് ?
    ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം ഏത് ?
    ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ വരുന്ന ISRO യുടെ പുതിയ വാണിജ്യ വിഭാഗം