Challenger App

No.1 PSC Learning App

1M+ Downloads
2023 കടമ്മനിട്ട പുരസ്കാര ജേതാവ് ആരാണ് ?

Aജോർജ് ഓണക്കൂർ

Bബെന്യാമിൻ

Cകുരീപ്പുഴ ശ്രീകുമാർ

Dപ്രഭാവർമ്മ

Answer:

D. പ്രഭാവർമ്മ

Read Explanation:

കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം

  • കടമ്മനിട്ടയുടെ സ്മരണാർഥം 2015ൽ കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം.
  • 55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
  • പ്രഥമ ജേതാവ് : ഒഎ.ൻ.വി കുറുപ്പ്
  • പ്രഥമ വനിത ജേതാവ് : സുഗതകുമാരി

കടമ്മനിട്ട രാമകൃഷ്ണൻ

  • കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനും.
  • നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനകളാണ് ഇദ്ദേഹത്തിൻറെ സവിശേഷത.
  • 1982ൽ കടമ്മനിട്ടയുടെ കവിതകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ആശാൻ പ്രൈസും ലഭിച്ചു.
  • ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. 
  •  കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

കൃതികൾ

  • കുറത്തി
  • കുഞ്ഞേ മുലപ്പാൽ കുടിക്കരുത്
  • മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
  • വെള്ളിവെളിച്ചം
  • ഗോദോയെ കാത്ത് 
  • സൂര്യശില 
  • കോഴി
  • കാട്ടാളൻ




Related Questions:

സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന "സത്യജിത്ത് റേ പുരസ്‌കാരത്തിന്" അർഹയായി മലയാള ചലച്ചിത്ര നടി ആര് ?

2025-ൽ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഇടംപിടിച്ച രണ്ട് ഇന്ത്യൻ ഗ്രന്ഥങ്ങൾ ഏതെല്ലാമാണ്?

1. ഭഗവത് ഗീത

2. നാട്യശാസ്ത്രം

3.രാമായണം

4.യജുർവേദം

2019 - ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻആര് ?
ഇന്ത്യൻ ലാംഗ്വേജ് (ട്രാൻസ‌ലേഷൻ വിഭാഗത്തിൽ ക്രോസ്സ്‌വേർഡ് പുരസ്‌കാരം നേടിയ മലയാളി എഴുത്തുകാരൻ:
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്‌കാരത്തിന് അർഹനായത് ആര് ?