2023 മാർച്ച് 30, രണ്ടാം G20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെർപസമ്മേളനത്തിന് വേദിയായ കേരളത്തിലെ സ്ഥലം :
Aകുമളി
Bതിരുവനന്തപുരം
Cകുമരകം
Dമൂന്നാർ
Answer:
C. കുമരകം
Read Explanation:
G20 ഷെർപസമ്മേളനം
ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ ശക്തിയും, ഹരിതവികസന സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന ജി 20 ഷെർപകളുടെ രണ്ടാം സമ്മേളനം 2023 മാർച്ചിൽ കോട്ടയത്തെ കുമരകത്താണ് നടന്നത്
രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്നയാളാണ് ഷെർപ.
ഇന്ത്യയുടെ ജി 20 ഷെർപ അമിതാഭ് കാന്താണ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്.
ആദ്യ സമ്മേളനം നടന്നത് രാജസ്ഥാനിലെ ഉദയ്പുരിലാണ്.
ലോകത്തിലെ വികസിത,വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20.
1999ൽ രൂപീകൃതമായ ഈ സംഘടനയിൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേരുന്നു