App Logo

No.1 PSC Learning App

1M+ Downloads
2023 ഏഷ്യൻ ഗെയിംസ് നടക്കുന്നത് ഏത് രാജ്യത്ത് വച്ചാണ്?

Aഇന്ത്യ

Bഉത്തരകൊറിയ

Cചൈന

Dജപ്പാൻ

Answer:

C. ചൈന

Read Explanation:

19-മത് ഏഷ്യൻ ഗെയിംസ്

  • വേദി - ഹാങ്ചൗ (ചൈന)
  • 2022ൽ നടക്കേണ്ട ഗെയിംസ്‌ കോവിഡ് മൂലം 2023-ലേക്ക് മാറ്റിയതിനാൽ 2023 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയായിരുന്നു ഇവന്റ് 
  • ആപ്തവാക്യം : "Heart to Heart, @Future" (ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലൂടെ ഭാവിയിലേക്ക്)
  • ഭാഗ്യചിഹ്നം : "Smart triplets" എന്നറിയപ്പെടുന്ന 3 റോബോട്ടുകൾ 
  • 19-ാമത് ഏഷ്യൻ ഗെയിംസിന്റെ ദീപശിഖയ്ക്ക്  "എറ്റേണൽ ഫ്ലേം" എന്നാണ് പേര് നൽകപ്പെട്ടത്.
  • ബ്രേക്ക് ഡാൻസ്,ഇ-സ്പോർട്സ് എന്നിവ പുതിയ മത്സരയിനങ്ങളായി ഉൾപ്പെടുത്തി. 

ഏഷ്യൻ ഗെയിംസ്

  • ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ് നാല് വർഷത്തിലൊരിക്കൽ നടക്കുന്നു 
  • ഏഷ്യൻ ഗെയിംസ് ആദ്യമായി 1951-ൽ  ന്യൂഡൽഹിയിലാണ് നടന്നത് 
  • ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് : ഗുരുദത്ത് സോന്ധി
  • ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം "Ever Onward" എന്നതാണ്, അത് ഏഷ്യൻ ഭൂഖണ്ഡത്തിലെ ഐക്യത്തിനെയും പുരോഗതിയെയും സൂചിപ്പിക്കുന്നു.

Related Questions:

ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം?
2022 ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാവായ രാജ്യം ഏത് ഭൂഖണ്ഡത്തിൽ നിന്നായിരുന്നു ?
The team which has participated in the maximum number of football World Cups :
പ്രഥമ വിന്റർ ഒളിമ്പിക്സ് നടന്ന വർഷം?

2022 അഡ്ലൈഡ് എടിപി ഇന്റർനാഷണൽ ടൂർണമെന്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.

i. ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ഇന്ത്യക്കാരായ രോഹൻ ബൊപ്പണ്ണയും രാംകുമാർ രാമനാഥനുമാണ്.

ii. പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ഗെയ്ൽ മോൺഫിൽസാണ്.

iii. വനിതാ വിഭാഗത്തിൽ സിമോണ ഹാലപ്പയാണ് കിരീടം നേടിയത്.

iv. ഓസ്‌ട്രേലിയൻ ഓപ്പണിന് മുൻപായിട്ടാണ് അഡ്ലൈഡ് എടിപി ഇന്റർനാഷണൽ ടൂർണമെന്റുകൾ നടക്കാറുള്ളത്.