App Logo

No.1 PSC Learning App

1M+ Downloads
2023 മാർച്ച് 30, രണ്ടാം G20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെർപസമ്മേളനത്തിന് വേദിയായ കേരളത്തിലെ സ്ഥലം :

Aകുമളി

Bതിരുവനന്തപുരം

Cകുമരകം

Dമൂന്നാർ

Answer:

C. കുമരകം

Read Explanation:

G20 ഷെർപസമ്മേളനം

  • ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ ശക്തിയും, ഹരിതവികസന സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന ജി 20 ഷെർപകളുടെ രണ്ടാം സമ്മേളനം 2023 മാർച്ചിൽ കോട്ടയത്തെ കുമരകത്താണ് നടന്നത്
  • രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്നയാളാണ് ഷെർപ.
  • ഇന്ത്യയുടെ ജി 20 ഷെർപ അമിതാഭ് കാന്താണ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്.
  • ആദ്യ സമ്മേളനം നടന്നത്  രാജസ്ഥാനിലെ ഉദയ്പുരിലാണ്.
  • ലോകത്തിലെ വികസിത,വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20.
  • 1999ൽ രൂപീകൃതമായ ഈ സംഘടനയിൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേരുന്നു
  • ലോക ജനസംഖ്യയുടെ 65% ഈ രാജ്യങ്ങളിലാണ്.

Related Questions:

ഇന്ത്യയിൽ മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യയിൽ ആദ്യമെത്തുന്ന വിദേശരാജ്യ മേധാവി ആര് ?

താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക

i) സലിമമുകൻ സൻഗ v) ജെ. എൻ. യു. വൈസ് ചാൻസലർ

ii) ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് vi) വനിതാ ഫുട്ബാൾ റഫറി

iii) അസിമ ചാറ്റർജി   vii) ഒളിമ്പിക്സ് മെഡൽ

iv) മീരഭായ് ചാനു  viii) വനിതാ ശാസ്ത്രജ്ഞ

 

2024 നവംബറിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ?
The World health organisation has named variants of Covid-19 virus found in various parts of the world. Names given to the varieties identified in India is ?
To enhance bilateral cooperation in which of the following sectors, India held a discussion with the US delegation led by H.E. John Podesta, Senior Advisor to the President for International Climate Policy in August 2024?