App Logo

No.1 PSC Learning App

1M+ Downloads
2023-24 ലെ ഇന്ത്യൻ ബജറ്റിൽ അമൃതകാലം (Amrit Kaal) എന്ന പേരിൽ ഏഴ് മുൻഗണനകൾ നല്കുന്നു. അതിൽ പെടാത്തത് ഇവയിൽ ഏതാണ്?

Aയുവശക്തി

Bഹരിത വളർച്ച

Cഅടിസ്ഥാന വികസനവും നിക്ഷേപവും

Dവിവരാവകാശം

Answer:

D. വിവരാവകാശം

Read Explanation:

2023-24 ബജറ്റിൽ അമൃതകാലം (Amrit Kaal) എന്ന ആശയത്തിൽ  സപ്തൃഷി എന്നറിയപ്പെടുന്ന 7 പ്രധാന മുൻഗണനകളുണ്ട്, അവ ഇവയാണ് :

1. എല്ലാവരെയും ഉൾകൊള്ളുന്ന വികസനം

  • കേന്ദ്ര സർക്കാറിന്റെ സബ്കാ സാത്ത് സബ്കാ വികാസ് എന്ന ആശയത്തിലൂടെ എല്ലാവരെയും ഉൾകൊള്ളുന്ന വികസനമാണ് ലക്ഷ്യമിടുന്നത്. 

2. എല്ലാവരിലും എത്തുന്ന ക്ഷേമം

  • സമൂഹത്തിലെ എല്ലാ  വിഭാഗത്തിനും ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബജറ്റിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

3. അടിസ്ഥാന സൗകര്യങ്ങൾ

  • രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ തുക പ്രഖ്യാപിച്ചിട്ടുണ്ട്.
  • മൂലധന നിക്ഷേപ ചെലവ് 33.4 ശതമാനം വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കുമെന്നാണ് പ്രഖ്യാപനം.

4. സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക

  • രാജ്യത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്രിമബുദ്ധി കേന്ദ്രങ്ങൾ സ്ഥാപിക്കുക, നാഷണൽ ഡാറ്റ ​ഗവേർണൻസ് പോളിസി, 5ജി അടിസ്ഥാനമാക്കിയുള്ള ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലധികം ലാബുകൾ നിർമിക്കുക, എന്നിവയാണ് മുൻ​ഗണന ലഭിച്ച പദ്ധതികൾ.

5. ഹരിത വികസനം

  • ഹരിത മേഖലയിൽ ശ്രദ്ധയൂന്നാൽ ബദൽ വളങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി പ്രണാം പദ്ധതി 
  • ഗോബർദൻ പദ്ധതിക്ക് കീഴിൽ 500-ലധികം പുതിയ 'വേസ്റ്റ് ടു വെൽത്ത്' പ്ലാന്റുകൾ സ്ഥാപിക്കും,
  • തീരപ്രദേശത്ത് കണ്ടൽ കാടുകൾ വളർത്തുന്നതിന് മിഷ്തി പദ്ധതി 

6. യുവ ശക്തി

  • പ്രധാനമന്ത്രി കൗശൽ വികാസ് യോജന, പിഎംകെവിവൈ 4.0 പ്രകാരം പുതിയ സ്കിൾ സെന്ററുകൾ സംസ്ഥാനങ്ങളിൽ സ്ഥാപിക്കും
  •  3ഡി പ്രിന്റിംഗ്, കോഡിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 

7. സാമ്പത്തിക രം​ഗം

  • കമ്പനീസ് ആക്ട് പ്രകാരം അഡ്മിനിസ്ട്രേറ്റീവ് ജോലികൾ വേഗത്തിലാക്കാൻ സെൻട്രൽ ഡാറ്റാ പ്രോസസ്സിംഗ് സെന്റർ സ്ഥാപിക്കും.
  • എംഎസ്എംഇകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിം സ്ത്രീകൾക്കുള്ള ഒറ്റത്തവണ ലഘു സമ്പാദ്യ പദ്ധതി 'മഹിളാ സമ്മാൻ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്' എന്നിവ ആരഭിക്കും.

Related Questions:

Capital budget consist of:
ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി ?
2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?
2025-26 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് അവതരിപ്പിച്ചത് എന്ന് ?
സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ ?