Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ അവസാനത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ?

Aനിർമല സീതാരാമൻ

Bസുരേഷ് പ്രഭു

Cപിയുഷ് ഗോയൽ

Dമുകുൾ റോയ്

Answer:

B. സുരേഷ് പ്രഭു

Read Explanation:

  • 1921 ലെ അക് വർത്ത് കമ്മിഷന്റെ നിർദേശപ്രകാരം 1924 ലാണ് ബജറ്റിനെ റയിൽവെ ബജറ്റ്, ജനറൽ ബജറ്റ് എന്നിങ്ങനെ വേർതിരിച്ചത്.
  • ബിബേക് ദെബ്‌റോയ് കമ്മീഷന്റെ നിർദേശപ്രകാരം 2016 ൽ റയിൽവെ ബജറ്റിനെയും  ജനറൽ ബജറ്റിനെയും ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
  • 2016 ഫെബ്രുവരി 25 ന് റയിൽവേ ബജറ്റ് അവസാനമായി അപ്പോഴത്തെ റയിൽവെ മന്ത്രി ആയിരുന്ന സുരേഷ് പ്രഭു അവതരിപ്പിച്ചു.
  • 2017 ഫെബ്രുവരി 1 നാണ് ഏകീകൃത ബജറ്റ് അവതരിപ്പിച്ചുതുടങ്ങിയത്. 
  • ആദ്യത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ജോൺ മത്തായി ആണ്. മമതാ ബാനർജി ആണ് കേന്ദ്ര റയിൽവെ ബജറ്റ് അവതരിപ്പിച്ച ഏക വനിത. 

Related Questions:

2022-23 ബജറ്റിലെ സുപ്രധാന പദ്ധതിയായ പി.എം. ഗതിശക്തിയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതെല്ലാം ശരിയാണ് ?

  1. സാമ്പത്തിക വളർച്ചയ്ക്കും, സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം
  2. ഇന്ത്യൻ സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 16 മന്ത്രാലയങ്ങളും, വകുപ്പുകളും ഒരുമിച്ച് കൊണ്ടു വരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം
  3. 5 എഞ്ചിനുകളാൽ നയിക്കപ്പെടുന്നു.
  4. റെയിൽവേ, റോഡ് ഗതാഗതം, ജലപാതകൾ തുടങ്ങി വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്ടിവിറ്റിയാണ് ലക്ഷ്യം.
    The expenditures which do not create assets for the government is called :
    അമൃത് കാൽ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    2020-2021 ബഡ്ജറ്റ് പ്രകാരം ഏറ്റവും ഉയർന്ന നികുതി സ്ലാബ് എത്രയാണ് ?
    ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?