Challenger App

No.1 PSC Learning App

1M+ Downloads

2023-ലെ G-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. G-20 യുടെ പതിനെട്ടാമത്തെ ഉച്ചകോടിയായിരുന്നു ഇത്
  2. ന്യൂഡൽഹിയിലാണ് ഈ ഉച്ചകോടി നടന്നത്
  3. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്

AOnly (ii) and (iii)

BOnly (i) and (iii)

COnly (i) and (ii)

DAll of the above ((i), (ii) and (iii))

Answer:

C. Only (i) and (ii)

Read Explanation:

  • 18-ാമത് ജി20 ഉച്ചകോടി 2023 സെപ്റ്റംബർ 9-10 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വിജയകരമായി നടത്തി.
  • 2024 ലെ ജി 20 ഉച്ചകോടിയുടെ വേദിയാകുന്നത് - ബ്രസീൽ
  • ജി 20 നിലവിൽ വന്ന വർഷം -1999 സെപ്റ്റംബർ 26
  • ജി 20 യുടെ രൂപീകരണത്തിന് കാരണമായ പ്രഖ്യാപനം - ബ്രസീലിയ പ്രഖ്യാപനം
  • 2023 G20 സമ്മേളനത്തിന്റെ പ്രമേയം - വസുദൈവ കുടുംബകം (ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി)
  • G20 നേതാക്കളുടെ ആദ്യ ഉച്ചകോടി നടന്നത് - അമേരിക്ക (2008 നവംബറിൽ വാഷിംഗ്ടൺ ഡിസിയിൽ)
  • 2023 G20 ഉച്ചകോടിയുടെ ഭാഗമായുള്ള രണ്ടാം ഷേർപ്പ സമ്മേളനത്തിന് വേദിയായ കേരളത്തിലെ സ്ഥലം - കുമരകം
  • 2023 G20 ഇന്ത്യൻ ഷെർപ്പ - അമിതാബ് കാന്ത്

Related Questions:

What is the estimated Nominal GDP or GDP at Current Prices for India in the year 2023-24 as per NSSO?
പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26-ന് ഇന്ത്യ ആക്രമണം നടത്തിയത് എവിടെ ?

കേന്ദ്ര ബഡ്ജറ്റ് 2022ൽ പ്രഖ്യാപിച്ച പിഎം ഗതി ശക്തി മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റർ പ്ലാൻ ആണിത്.

2.പദ്ധതി പ്രകാരം 2022-23ൽ 20,000 കോടി രൂപയുടെ ധനസമാഹരണത്തോടെ ദേശീയ പാത (എൻഎച്ച്) ശൃംഖല 25000 കിലോമീറ്റർ വികസിപ്പിക്കും.

3.2022-23ൽ പിപിപി മോഡിലൂടെ നാല് മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്കുകൾ നടപ്പിലാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

താഴെ പറയുന്നത് ഏതൊക്കെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് കേന്ദ്ര വിനോദസഞ്ചാരമന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേരളത്തിൽ നിന്നും ഉൾപ്പെടുത്തിയത് ? 

  1. കുമരകം
  2. ബേപ്പൂർ
  3. ഫോർട്ട് കൊച്ചി 
  4. പൊന്മുടി 
    2024ലെ സാമ്പത്തിക സർവേയുടെ ബദലായി "ദി ഇന്ത്യൻ എക്കണോമി എ റിവ്യൂ" എന്ന തലേക്കെട്ടിലുള്ള റിപ്പോർട്ട് എഴുതിയത് ?