App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?

Aരാഹുൽ ഗാന്ധി

Bരാഹുൽ മാങ്കൂട്ടത്തിൽ

Cപ്രിയങ്കാ ഗാന്ധി

Dരമ്യ ഹരിദാസ്

Answer:

C. പ്രിയങ്കാ ഗാന്ധി

Read Explanation:

• പ്രിയങ്ക ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം - 410931 വോട്ടുകൾ • 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്, റായ്ബറേലി എന്നീ മണ്ഡലങ്ങളിൽ മത്സരിക്കുകയും 2 മണ്ഡലങ്ങളിലും അദ്ദേഹം വിജയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഒരു ലോക്‌സഭാ മണ്ഡലത്തിനെ മാത്രം പ്രതിനിധാനം ചെയ്യാൻ സാധിക്കുകയുള്ളു എന്ന മാനദണ്ഡം അനുസരിച്ച് അദ്ദേഹം റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിലെ എം പി ആയി തുടർന്ന സാഹചര്യത്തിലാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നത് • പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് - രാഹുൽ മാങ്കൂട്ടത്തിൽ (INC) • രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച ഭൂരിപക്ഷം - 18840 വോട്ടുകൾ • ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് - യു ആർ പ്രദീപ് (CPIM) • യു ആർ പ്രദീപിന് ലഭിച്ച ഭൂരിപക്ഷം - 12201 വോട്ടുകൾ • പാലക്കാട് MLA ആയിരുന്ന ഷാഫി പറമ്പിലും ചേലക്കര MLA ആയിരുന്ന കെ രാധാകൃഷ്‌ണനും ലോക്‌സഭാ അംഗങ്ങളായി വിജയിച്ചതിനെ തുടർന്നാണ് ഈ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്


Related Questions:

കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ് ?
കേരളത്തിലെ ആദ്യ ഭരണപരിഷ്കാര കമ്മിഷൻ നിലവിൽ വന്നതെന്ന് ?
ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം എത്ര ?
താഴെപ്പറയുന്നവയിൽ നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ആരാണ്?
തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?