App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഡേവിസ് കപ്പ് മത്സരത്തോടുകൂടി അന്താരാഷ്ട്ര ടെന്നീസ് കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സ്‌പാനിഷ്‌ താരം ?

Aറാഫേൽ നദാൽ

Bറോജർ ഫെഡറർ

Cനൊവാക് ദ്യോക്കോവിച്ച്

Dഡാനിൽ മെദ്‌വദേവ്‌

Answer:

A. റാഫേൽ നദാൽ

Read Explanation:

റാഫേൽ നദാൽ

  • സ്‌പെയിനിൻ്റെ ടെന്നീസ് താരം

  • കളിമൺ കോർട്ടിലെ രാജാവ് എന്നറിയപ്പെട്ടിരുന്ന ടെന്നീസ് താരം

  • 22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരം

  • ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ രണ്ടാമത്തെ താരമാണ് റാഫേൽ നദാൽ

  • സിംഗിൾസ് കരിയറിൽ ആകെ 92 കിരീടങ്ങൾ നേടിയ താരം

  • ഫ്രഞ്ച് ഓപ്പണിൽ ടെന്നീസ് സിംഗിൾസിൽ 14 തവണ ജേതാവായി

  • ഫ്രഞ്ച് ഓപ്പൺ ടൂർണമെൻറിൽ കളിച്ച 116 മത്സരങ്ങളിൽ 112 എണ്ണത്തിലും വിജയിച്ച താരം

  • 4 തവണ യു എസ് ഓപ്പൺ കിരീടം നേടി

  • 2 തവണ വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടി

  • 36 മാസ്‌റ്റേഴ്‌സ് കിരീടങ്ങൾ നേടി

  • 23 തവണ എ ടി പി 500 ടൂർണമെൻറ് കിരീടങ്ങൾ സ്വന്തമാക്കി

  • 10 തവണ എ ടി പി 250 ടൂർണമെൻറ് കിരീടം നേടിയിട്ടുണ്ട്

  • 5 തവണ ഡേവിസ് കപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്

  • 2008 ബെയ്‌ജിങ്‌ ഒളിമ്പിക്‌സിൽ ടെന്നീസ് സിംഗിൾസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി

  • 2016 റിയോ ഒളിമ്പിക്‌സിൽ ടെന്നീസ് ഡബിൾസ് വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടി


Related Questions:

ആദ്യ യൂത്ത് ഒളിംപിക്സ് വേദി ഏതായിരുന്നു ?
2024 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച "ബിസ്‍മ മറൂഫ്" ഏത് രാജ്യത്തിൻറെ ക്രിക്കറ്റ് താരം ആണ് ?
ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് ഹോക്കി ടീമിൻ്റെ നായകൻ ആരാണ് ?

സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഇന്ത്യയിലെ ഒരു അന്തർസംസ്ഥാന ഫുട്ബോൾ മത്സരമാണ് സന്തോഷ് ട്രോഫി
  2. 1941-ലാണ് സന്തോഷ് ട്രോഫി ഫുട്ബോൾ ആരംഭിച്ചത്. 
  3. പ്രഥമ സന്തോഷ് ട്രോഫി വിജയികൾ ബംഗാൾ ആയിരുന്നു.
  4. കേരളത്തിന് അവസാനമായി സന്തോഷ് ട്രോഫി ലഭിച്ചത് 2022 ലാണ്.
    2024 ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?