App Logo

No.1 PSC Learning App

1M+ Downloads
2050 ആകുമ്പോഴേക്കും 65 വയസ്സ് കഴിഞ്ഞവരുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്ന പഠന റിപ്പോർട്ട് പുറത്തുവിട്ട സംഘടന ഏതാണ് ?

Aലോകാരോഗ്യ സംഘടന

Bഐക്യരാഷ്ട്ര സംഘടന

Cലോക ബാങ്ക്

Dഇന്റർനാഷണൽ മോണിറ്ററി ഫണ്ട്

Answer:

B. ഐക്യരാഷ്ട്ര സംഘടന

Read Explanation:

  • 2050ഓടെ  65 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകളുടെ ആഗോള ജനസംഖ്യയിൽ ഗണ്യമായ വർദ്ധനവ് ഈ  റിപ്പോർട്ട് പ്രവചിക്കുന്നു.
  • ആഗോളതലത്തിൽ പ്രായമായവരുടെ എണ്ണം  2021-ൽ 761 ദശലക്ഷമായിരുന്നു 
  • ഇത്  2050-ൽ 1.6 ബില്യണായി ഇരട്ടിയിലധികമാകുമെന്ന് പ്രതീക്ഷിക്കുന്നു.
  • റിപോർട്ട് പ്രകാരം 21-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ, ലോകത്തിന് ഏകദേശം 2.5 ബില്യൺ പ്രായമായ ആളുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്,
  • ആരോഗ്യകരമായ വാർദ്ധക്യം ഉറപ്പ് വരുത്തുവാൻ അടിയന്തര നയ നടപടികളുടെ ആവശ്യകതയും  റിപ്പോർട്ട് സൂചിപ്പിക്കുന്നു .
  • വൃദ്ധജനങ്ങൾക്ക് ലഭിക്കേണ്ട  ആരോഗ്യ സംരക്ഷണം, സാമൂഹിക പിന്തുണ, സാമ്പത്തിക സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവിധ വശങ്ങളെ ഈ നയങ്ങൾ അഭിസംബോധന ചെയ്യണം.

Related Questions:

അന്താരാഷ്ട്ര കോടതിക്ക് ബദലായി ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംഘടന ?
ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് സംശയനിവാരണം നടത്താൻ ഒരുക്കിയ സംവിധാനത്തിൻറെ പേര് ?
2023 G20 ഉച്ചകോടിയിലെ ഇന്ത്യൻ ഷെർപ്പ ആരാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്റർനാഷനൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ്, ഇന്റർനാഷനൽ ഡവലപ്മെന്റ് അസോസിയേഷൻ, ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ, മൾട്ടിലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ഗ്യാരണ്ടി ഏജൻസി, ഇന്റർനാഷനൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡിസ്പ്യൂട്ട്സ് തുടങ്ങിയ 5 സ്ഥാപനങ്ങൾ ചേർന്നതാണ് ലോകബാങ്ക് ഗ്രൂപ്പ്.
  2. 'തേഡ് വിൻഡോ' എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത് ലോകബാങ്കുമായാണ്.
  3. ലോകബാങ്കിന്റെ ആദ്യ പ്രസിഡന്റ് ക്രിസ്റ്റലീന ജോർജീവ ആണ്.
  4. യൂജിൻ മേയറാണ് നിലവിലെ ഐഎംഎഫ് അധ്യക്ഷ.
    വംശനാശ ഭീഷണി നേരിടുന്ന ജീവികളെക്കുറിച്ചു രേഖപ്പെടുത്തുന്ന റെഡ് ലിസ്റ്റ് തയാറാക്കുന്ന സംഘടന ?