1 പുരുഷന്റെയും 1 സ്ത്രീയുടെയും കാര്യക്ഷമത യഥാക്രമം M ഉം W ഉം ആയിരിക്കട്ടെ.
ആകെ ജോലി = കാര്യക്ഷമത × എടുത്ത സമയം
3 സ്ത്രീകൾക്കും 6 പുരുഷൻമാർക്കും കൂടി ഒരു ജോലി 5 ദിവസം കൊണ്ട് ചെയ്യാൻ കഴിയും.
(3W + 6M) × 5 = ആകെ ജോലി -----------(1)
4 സ്ത്രീകൾക്കും 7 പുരുഷന്മാർക്കും കൂടി 4 ദിവസം കൊണ്ട് ചെയ്യാൻ കഴിയും.
(4W + 7M) × 4 = ആകെ ജോലി------------(2)
ജോലി തുല്യമായതിനാൽ , (1) = (2)
(3W + 6M) × 5 = (4W + 7M) × 4
15W + 30M = 16W + 28M
2M = 1W , (രണ്ട് വശത്തേയും 3 കൊണ്ട് ഗുണിക്കുമ്പോൾ)
6M = 3W
അതായത് ആറ് പുരുഷൻമാരുടെ കാര്യക്ഷമത മൂന്ന് സ്ത്രീകളുടെ ക്ഷമതയ്ക്ക് തുല്യമാണ്
(3W + 6M) × 5 = ആകെ ജോലി
(3W + 3W) × 5 = ആകെ ജോലി
അതായത് 6 സ്ത്രീകൾക്ക് ജോലി പൂർത്തിയാക്കാൻ 5 ദിവസം വേണ്ടിവരും.
ഒരു സ്ത്രീ മാത്രം ജോലി ചെയ്താൽ ( 6 × 5 )= 30 ദിവസം വേണ്ടിവരും
2M = 1W , പുരുഷന്റെ കാര്യക്ഷമത സ്ത്രീയുടെ കാര്യക്ഷമതയുടെ പകുതി ആയതിനാൽ ഒരു സ്ത്രീ ചെയ്യാനെടുക്കുന്ന സമയത്തിന്റെ ഇരട്ടിയായിരിക്കും ഒരു പുരുഷന് ജോലി പൂർത്തിയാക്കാൻ വേണ്ട സമയം
= 60 ദിവസം