App Logo

No.1 PSC Learning App

1M+ Downloads
40 വർഷങ്ങൾക്ക് മുൻപ് ജനിച്ച ഒരു വ്യക്തിയുടെ ജനനതീയതിയെ കുറിച്ചുള്ള തെളിവായി അയാളുടെ ജനനം നടന്ന ഹോസ്പിറ്റലിലെ ആ സമയത്തെ ഡ്യൂട്ടി ഡോക്ടറായിരുന്ന, പിന്നീട് മരണപ്പെട്ടു പോയ ആളുടെ, ഡയറി സ്വീകരിക്കണം എന്ന് വാദിഭാഗം ആവശ്യപ്പെടുന്നു. ഈ ഉദാഹരണത്തിൽ തീരുമാനം എടുക്കാൻ പ്രസക്തമാകുന്നത് ഇന്ത്യൻ എവിഡൻസ് ആക്ട് 1872 ലെ ഏത് സെക്ഷൻ ആണ് ?

Aസെക്ഷൻ 27

Bസെക്ഷൻ 32

Cസെക്ഷൻ 37

Dസെക്ഷൻ 45

Answer:

B. സെക്ഷൻ 32

Read Explanation:

• ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 32 - മരണപ്പെട്ടതോ കാണാതായതോ ആയ വ്യക്തി നൽകിയ പ്രസ്താവനകളുടെ പ്രസക്തിയെക്കുറിച്ച് പരാമർശിക്കുന്നു • പ്രസ്തുത വ്യക്തി മരണപ്പെടുകയോ, വ്യക്തിയെ കണ്ടെത്താൻ സാധിക്കാതെ വരികയോ, വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുകയോ ചെയ്താൽ സെക്ഷൻ 32 പ്രകാരം പ്രസ്തുത വ്യക്തി രേഖാമൂലമോ വായ്മൊഴിയാലോ നൽകിയിട്ടുള്ള മൊഴി കോടതിക്ക് സ്വീകാര്യമാണ്


Related Questions:

COTPA സെക്ഷൻ 6b പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില വിറ്റാൽ എത്ര രൂപ വരെയാണ് പിഴ ലഭിക്കുക ?
കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടാൽ വീണ്ടും പിന്തുടർന്ന് പിടിക്കുവാനുള്ള അധികാരത്തെ കുറിച്ച് പറയുന്നത് ?
Legal Metrology Act 2009 ലെ ഏത് സെക്ഷൻ പ്രകാരം ആണ് Legal Metrology (Packaged Commodities) Rules, 2011നിലവിൽ വന്നത്?
അബ്കാരി കേസ് കണ്ടത്തലിന്റെ ഭാഗമായി സ്വകാര്യ സ്ഥലങ്ങളിൽ സെർച്ച് ചെയ്യാൻ ഏത് റാങ്ക് മുതലുള്ള ഉദ്യോഗസ്ഥനെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത് ?
സെക്ഷനു 64 സിആർപിസി പ്രകാരം. വിളിച്ച വ്യക്തിയെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ നിർദ്ദേശിച്ചിരിക്കുന്ന സമൻസ് സേവിക്കുന്ന കാര്യമായ രീതി ഏതാണ്?