Challenger App

No.1 PSC Learning App

1M+ Downloads
40 വർഷങ്ങൾക്ക് മുൻപ് ജനിച്ച ഒരു വ്യക്തിയുടെ ജനനതീയതിയെ കുറിച്ചുള്ള തെളിവായി അയാളുടെ ജനനം നടന്ന ഹോസ്പിറ്റലിലെ ആ സമയത്തെ ഡ്യൂട്ടി ഡോക്ടറായിരുന്ന, പിന്നീട് മരണപ്പെട്ടു പോയ ആളുടെ, ഡയറി സ്വീകരിക്കണം എന്ന് വാദിഭാഗം ആവശ്യപ്പെടുന്നു. ഈ ഉദാഹരണത്തിൽ തീരുമാനം എടുക്കാൻ പ്രസക്തമാകുന്നത് ഇന്ത്യൻ എവിഡൻസ് ആക്ട് 1872 ലെ ഏത് സെക്ഷൻ ആണ് ?

Aസെക്ഷൻ 27

Bസെക്ഷൻ 32

Cസെക്ഷൻ 37

Dസെക്ഷൻ 45

Answer:

B. സെക്ഷൻ 32

Read Explanation:

• ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 32 - മരണപ്പെട്ടതോ കാണാതായതോ ആയ വ്യക്തി നൽകിയ പ്രസ്താവനകളുടെ പ്രസക്തിയെക്കുറിച്ച് പരാമർശിക്കുന്നു • പ്രസ്തുത വ്യക്തി മരണപ്പെടുകയോ, വ്യക്തിയെ കണ്ടെത്താൻ സാധിക്കാതെ വരികയോ, വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുകയോ ചെയ്താൽ സെക്ഷൻ 32 പ്രകാരം പ്രസ്തുത വ്യക്തി രേഖാമൂലമോ വായ്മൊഴിയാലോ നൽകിയിട്ടുള്ള മൊഴി കോടതിക്ക് സ്വീകാര്യമാണ്


Related Questions:

ചാർട്ടർ ആക്‌ട് നിലവിൽ വന്ന വർഷം ?
"ഓംബുഡ്സ്മാൻ" എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്?
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?
ഇന്ത്യ ഗവണ്മെന്റിന്റെ നിയമ നിർമാണ വിഭാഗത്തിലുൾപ്പെടുന്നവർ ആരെല്ലാം ?
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ജില്ലാതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റിയുടെ തലവൻ?