App Logo

No.1 PSC Learning App

1M+ Downloads
6 വയസുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന ഏജൻസി ഏത് ?

ASSA

BICDS

CRMSA

DRUSA

Answer:

B. ICDS

Read Explanation:

  • സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യ പോഷകാഹാര സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഇന്ത്യാ ഗവണ്മെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയം 1975 ഒക്ടോബർ രണ്ടാം തീയതി നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS).
  • നവജാതശിശു മുതൽ ആറു വയസിൽ താഴെയുള്ള കുട്ടികൾ, അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, പോഷകാഹരക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയവയാണ് ഐ.സി.ഡി.എസിന്റെ പ്രധാന പ്രവർത്തനങ്ങൾ.

Related Questions:

The Sangam work 'Tholkappiyam' belongs to the category of:
ജാമിയ മില്ലിയ ഇസ്ലാമിയയുടെ ആദ്യ ചാൻസിലർ ആരായിരുന്നു ?
ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്. ഇതിൽ 3 വർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?
മൂന്ന് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കളിയെ അടിസ്ഥാനമാക്കിയുള്ള പഠന സാമഗ്രിയുടെ പേരെന്താണ് ?

വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.

  1. ഭരണഘടനയുടെ അനുച്ഛേദം 21 (A) യിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്.
  2. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയി മാറി
  3. എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്.
  4. വിദ്യാഭ്യാസ അവകാശ നിയമം 2009 ഓഗസ്റ്റ് 4 ന് നിലവിൽ വന്നു.