82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കി ഇന്ത്യൻ സമയം നിശ്ചയിക്കാൻ തുടങ്ങിയത് എന്ന് ?A1885 ജനുവരി 1B1920 ജനുവരി 1C1906 ജനുവരി 1D1947 ജനുവരി 1Answer: C. 1906 ജനുവരി 1 Read Explanation: ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST)ഓരോ രാജ്യത്തിലൂടെ (മധ്യ ഭാഗത്ത്) കടന്നുപോകുന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തിൻ്റെ സ്റ്റാൻഡേർഡ് സമയം (മാനക സമയം) അംഗീകരിക്കുന്നത്.ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്നത് അലഹബാദിനടുത്തുകൂടി കടന്നു പോകുന്ന 82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കിയാണ്.82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കി ഇന്ത്യൻ സമയം നിശ്ചയിക്കാൻ തുടങ്ങിയത് 1906 ജനുവരി 1 മുതലാണ്.ഇന്ത്യയുടെ അടിസ്ഥാന സമയരേഖ പിൻതുടരുന്ന മറ്റൊരു രാജ്യമാണ് ശ്രീലങ്ക. Read more in App