Challenger App

No.1 PSC Learning App

1M+ Downloads

A, B എന്നീ പ്രസ്‌താവനകൾ വിശകലനം ചെയ്‌ത് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ വിശദീകരണം കണ്ടെത്തുക.

  • പ്രസ്‌താവന A: മസ്‌തിഷ്കത്തിലെ ന്യൂറോണുകൾ നശിക്കുന്നതുകൊണ്ട് അൾഷിമേഴ്‌സ് ഉണ്ടാകുന്നു.
  • പ്രസ്ത‌ാവന B: അൾഷിമേഴ്സ്സ്സ് രോഗിയുടെ മസ്‌തിഷ്‌കത്തിലെ നാഡീകലകളിൽ അലേയമായ ഒരുതരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നു

AA, B പ്രസ്താവനകൾ ശരിയും B പ്രസ്താവന A യുടെ കാരണവുമാണ്

BA. B പ്രസ്താവനകൾ തെറ്റാണ്.

CA ശരിയും B തെറ്റുമാണ്.

DA, B പ്രസ്താവനകൾ ശരി, എന്നാൽ B പ്രസ്താവന A യുടെ കാരണമല്ല.

Answer:

A. A, B പ്രസ്താവനകൾ ശരിയും B പ്രസ്താവന A യുടെ കാരണവുമാണ്

Read Explanation:

നാഡീവ്യവസ്ഥയെ ബാധിക്കുന്ന ചില രോഗങ്ങൾ:

അൽഷിമേഴ്‌സ്

  • മസ്ത‌ിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞുകൂടുന്നു.
  • ന്യൂറോണുകൾ നശിക്കുന്നു.
  • ലക്ഷണങ്ങൾ : 
    • കേവല ഓർമകൾ പോലും ഇല്ലാതാവുക.
    • കൂട്ടുകാരെയും ബന്ധുക്കളെയും തിരിച്ചറിയാൻ കഴിയാതെ വരുക,
    • ദിനചര്യകൾ പോലും ചെയ്യാൻ കഴിയാതെ വരുക.

പാർക്കിൻസൺസ്

  • മസ്‌തിഷ്‌കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം.
  • തലച്ചോറിൽ ഡോപമിൻ എന്ന നാഡീയപ്രേഷകത്തിന്റെ ഉൽപ്പാദനം കുറയുന്നു.
  • ലക്ഷണങ്ങൾ : 
    • ശരീരതുലനനില നഷ്‌ടപ്പെടുക
    • പേശികളുടെ ക്രമരഹിതമായ ചലനം
    • ശരീരത്തിന് വിറയൽ
    • വായിൽനിന്ന് ഉമിനീർ ഒഴുകുക

അപസ്‌മാരം

  • തലച്ചോറിൽ തുടർച്ചയായി ക്രമ രഹിതമായ വൈദ്യുതപ്രവാഹമുണ്ടാകുന്നു.
  • ലക്ഷണങ്ങൾ :
    • തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി
    • വായിൽനിന്നു നുരയും പതയും വരുക
    • പല്ല് കടിച്ചുപിടിക്കുക, തുടർന്ന് രോഗി അബോധാവസ്ഥയിലാകുന്നു

Related Questions:

ഇവയിൽ പ്രേരക നാഡിക്കുദാഹരണങ്ങൾ ഏതെല്ലാമാണ്?

  1. 11-ാം ശിരോനാഡി
  2. 12-ാം ശിരോ നാഡി
  3. 1-ാം ശിരോനാഡി

    നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

    1.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.

    2.ആവേഗങ്ങളെ ആക്സോണില്‍ നിന്നും സിനാപ്റ്റിക് നോബില്‍ / സിനാപ്സില്‍ എത്തിക്കുന്നത്‌  ഡെന്‍ഡ്രൈറ്റ് ആണ്.

    3.തൊട്ടടുത്ത ന്യൂറോണില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്നത്‌ ആക്സോണൈറ്റ് ആണ്.

    മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നത് മൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ?
    മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ് ?
    ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?