Challenger App

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നത് മൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ?

Aസെറിബ്രൽ ത്രോംബോസിസ്

Bസെറിബ്രൽ ഹേമറേജ്

Cപോളിയോമൈലറ്റിസ്

Dമെനിഞ്ജൈറ്റിസ്

Answer:

A. സെറിബ്രൽ ത്രോംബോസിസ്

Read Explanation:

  • മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നത് മൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ - സെറിബ്രൽ ത്രോംബോസിസ്
  • മസ്‌തിഷ്‌കത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രക്തപ്രവാഹം -സെറിബ്രൽ ഹേമറേജ്
  • പക്ഷാഘാതത്തിനുള്ള കാരണങ്ങൾ- സെറിബ്രൽ തോംബോസിസും, സെറിബ്രൽ ഹെമറേജും
  • നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു വൈറസ് രോഗം - പോളിയോമൈലറ്റിസ്
  • മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിജസ്നുണ്ടാകുന്ന അണുബാധ - മെനിഞ്ജൈറ്റിസ്

Related Questions:

തലച്ചോറ്, സുഷ്മന എന്നിവയെ പൊതിഞ്ഞു കാണപ്പെടുന്ന മെനിഞ്ചസ് എന്ന ആവരണം എത്ര സ്തരപാളികളോട് കൂടിയതാണ്?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.ചൂടുള്ള വസ്തുവില്‍ അറിയാതെ സ്പര്‍ശിക്കുമ്പോള്‍ പെട്ടെന്ന് കൈ പിന്‍വലിക്കുന്നു.ഇത് സെറിബ്രത്തിൻറെ പ്രവർത്തനം കൊണ്ടാണ്.

2.പെട്ടെന്ന് പ്രകാശം പതിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നു ഇത് സുഷുമ്നയുടെ പ്രവർത്തനം കൊണ്ടാണ്.

സെറിബ്രോസ്പൈനൽ ദ്രവത്തിന്റെ ധർമങ്ങൾ ഏതെല്ലാം?

  1. മസ്തിഷ്ക കലകൾക്ക് പോഷകം, ഓക്സിജൻ എന്നിവ നൽകുന്നു 
  2. മസ്തിഷ്കത്തിനുള്ളിലെ മർദം ക്രമീകരിക്കുന്നു
  3. മസ്തിഷ്കത്തെ ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു
    ഹൃദയസ്പന്ദനവും , ശ്വാസോച്ഛ്വാസം എന്നി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്ക ഭാഗം ?

    ഇവയിൽ ഏതെല്ലാം രോഗലക്ഷണങ്ങളാണ് നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

    1. തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി
    2. വായിൽനിന്ന് ഉമിനീർ ഒഴുകുക
    3. കേവല ഓർമകൾ പോലും ഇല്ലാതാവുക.
    4. ശരീരത്തിന് വിറയൽ