A ,B, C എന്നീ മൂന്നുപേർ ചേർന്ന് ഒരു ജോലി 12 ദിവസംകൊണ് ചെയ്യും. A, B എന്നിവർ മാത്രം അത് 16 ദിവസങ്ങൾ കൊണ്ട് ചെയ്യും. എങ്കിൽ C ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്യും?
A38
B28
C48
D58
Answer:
C. 48
Read Explanation:
A,B,C ഒരുമിച്ച് ഒരു ദിവസം ചെയ്യുന്ന ജോലി =1/12
A , B ഒരുമിച്ച് ഒരു ദിവസം ചെയ്യുന്ന ജോലി = 1/16
C ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി =1/12 - 1/16 = 1/48
C ഒറ്റയ്ക്ക് ആ ജോലി 48 ദിവസം കൊണ്ട് ചെയ്യും.
OR
ആകെ ജോലി = LCM [12, 16] = 48
A B C യുടെ കാര്യക്ഷമത = 48/ 12 = 4
A , B യുടെ കാര്യക്ഷമത = 48/16 = 3
C യുടെ കാര്യക്ഷമത = 4 - 3 = 1
C ഒറ്റയ്ക്ക് ജോലി തീർക്കാൻ എടുക്കുന്ന സമയം = 48/1 = 48 ദിവസം