Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടുകാരുടെ സ്നേഹം സമ്പാദിക്കാനാവാത്ത കുട്ടി റൗഡിയായി പേരെടുക്കുന്നത് ?

Aപ്രതിപൂർത്തിയാണ് (Compensation)

Bയുക്തികരണമാണ് (rationalisation)

Cപ്രക്ഷേപണമാണ് (porjection)

Dതാദാത്മികരണമാണ് (identification)

Answer:

A. പ്രതിപൂർത്തിയാണ് (Compensation)

Read Explanation:

  • പ്രതിരോധ തന്ത്രങ്ങൾ / സമായോജനതന്ത്രങ്ങൾ (Defence Mechanism / Adjustment Mechanism ) :- മോഹഭംഗങ്ങളിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാനോ / പ്രതിരോധിക്കാനോ വേണ്ടി വ്യക്തികൾ സ്വീകരിക്കുന്ന തന്ത്രങ്ങൾ. ഇത്തരം തന്ത്രങ്ങളിലൂട മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനോ ഒഴിവാക്കാനോ കഴിയും 
  • പ്രധാനപ്പെട്ട  പ്രതിരോധ തന്ത്രങ്ങൾ  
    1. അനുപൂരണം (Compensation)
    2. നിഷേധം (Denial)
    3. ദമനം  (Repression)
    4. യുക്തീകരണം (Rationalization)
    5. ഉദാത്തീകരണം (Sublimation)
    6. പ്രക്ഷേപണം (Projection)
    7. താദാത്മീകരണം (Identification)
    8. പശ്ചാത്ഗമനം (Regression)
    9. ആക്രമണം (Agression)
  • അനുപൂരണം / പ്രതിപൂർത്തികരണം (Compensation) :- ഒരു രംഗത്തുള്ള പോരായ്‌മ മറ്റൊരു രംഗത്തുള്ള ശക്തിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്ന തന്ത്രമാണ് അനുപൂരണം.
    • ഉദാ: പഠനകാര്യങ്ങളിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക പ്രവർത്തനങ്ങളിലെ മികവിലൂടെ തൻ്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു.

Related Questions:

" ആശയങ്ങൾ സ്വായത്തമാക്കലാണ് പഠനം. പഠനത്തിൻറെ അടിസ്ഥാനം ആശയരൂപീകരണമാണ്. പഠനം ഒരു സാമൂഹ്യ പ്രക്രിയയാണ് " - എന്നീ ആശയങ്ങൾ മുന്നോട്ടുവച്ച മനഃശാസ്ത്രജ്ഞൻ ആരാണ് ?
താഴെ കൊടുത്തതിൽ പഠിതാക്കളെ പ്രചോദിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന തന്ത്രങ്ങളിൽ പെടാത്തത് ഏത് ?
കുട്ടികളുടെ സാന്ദർഭികമായി ഉണ്ടാകുന്ന സംഭവങ്ങൾ രേഖപ്പെടുത്തുന്നത് :
ഉദാത്തീകരണം എന്ന ആശയം സംഭാവന ചെയ്തത് ആര് ?
ഒരു ക്ലാസ്സിലെ മികച്ച കുട്ടി, ഒറ്റപ്പെട്ട കുട്ടി തുടങ്ങിയവ കണ്ടുപിടിക്കുന്നതിന് അധ്യാപകർ നടത്തുന്ന മനഃശാസ്ത്ര പഠനരീതിയാണ് :