വൈദ്യുത ചാർജിനെ സംഭരിച്ച് വക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് :
Aഡയോഡ്
Bകപ്പാസിറ്റർ
CI C
Dറെസിസ്റ്റർ
Answer:
B. കപ്പാസിറ്റർ
Read Explanation:
- ചെറിയ തോതിൽ വൈദ്യുതി സംഭരിച്ചു വെക്കാൻ കഴിവുള്ള സംവിധാനം - കപ്പാസിറ്റർ
- ഒരു കപ്പാസിറ്ററിൽ സംഭരിക്കാൻ കഴിയുന്ന ചാർജിന്റെ അളവ് - കപ്പാസിറ്റൻസ്
- കപ്പാസിറ്റൻസിന്റെ യൂണിറ്റ് - ഫാരഡ്
- വിപരീതചാർജുള്ള ആകർഷണം നിമിത്തം ഇലക്ട്രോസ്കോപ്പിലെ ചാർജ് ഏറെ നേരം നിലനിൽക്കും . ഈ തത്വം പ്രയോജനപ്പെടുത്തി നിർമ്മിച്ച ഉപകരണമാണ് കപ്പാസിറ്റർ
- ഇൻസുലേറ്ററുകൾ - പ്ലേറ്റുകൾക്ക് നിശ്ചിത പരപ്പളവുള്ള ഒരു കപ്പാസിറ്ററിന്റെ വൈദ്യുതി സംഭരിക്കാനുള്ള ശേഷി വർധിപ്പിക്കാൻ പ്ലേറ്റുകൾക്കിടയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ
- കപ്പാസിറ്ററിന്റെ ലോഹപ്ലേറ്റുകൾക്കിടയിൽ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ - ഡൈ ഇലക്ട്രിക്
- ഉദാ : പേപ്പർ ,വായു ,പോളിയെസ്റ്റർ