App Logo

No.1 PSC Learning App

1M+ Downloads
തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ തരത്തില്‍ എത്തിച്ചേരാത്തതിനാല്‍ സൂക്ഷ്മവും സ്ഥൂലവുമായ ശരീര ചലനങ്ങളേയും ചലനങ്ങളുടെ ഏകോപനത്തേയും ബാധിക്കുന്ന വൈകല്യം ?

Aഡിസ്പ്രാക്സിയ

Bഡിസാർത്രിയ

Cഅഫാസിയ

Dഡിസ്‌ലെക്സിയ

Answer:

A. ഡിസ്പ്രാക്സിയ

Read Explanation:

ഡിസ്പ്രാക്സിയ 

  • ശാരീരിക-ചലന വൈകല്യം 
  • ശൈശവത്തില്‍ ആരംഭിക്കുന്നതും ദീര്ഘ കാലം തുടരുന്നതുമായ നാഡീസംബന്ധമായ വളര്ച്ചാ തകരാറാണ് ഡിസ്പ്രാക്സിയ. 
  • തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ തരത്തില്‍ എത്തിച്ചേരാത്തതിനാല്‍ സൂക്ഷ്മവും സ്ഥൂലവുമായ ശരീര ചലനങ്ങളേയും ചലനങ്ങളുടെ ഏകോപനത്തേയും ബാധിക്കുന്നു.

ഡിസ്പ്രാക്സിയയുള്ള കുട്ടികള്ക്ക്

  • പല്ല് ബ്രഷ് ചെയ്യുക
  • ഷൂസിന്‍റെ ലെയ്സ് കെട്ടുക
  • വസ്തുക്കള്‍ മുറുകെ പിടിക്കുക
  • സാധനങ്ങള്‍ നീക്കുകയും ക്രമപ്പെടുത്തിവെയ്ക്കുകയും ചെയ്യുക, 
  • ശരിയായ രീതിയില്‍ നില്ക്കുകയും ഇരിക്കുകയും ചെയ്യുക തുടങ്ങിയ ചെറു  പേശികളുടെ ചലനം ഏകോപിപ്പിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടും.
  • ഡിസ്പ്രാക്സിയ പലപ്പോഴും ഡിസ്ലെക്സിയ, ഡിസ്കാല്ക്കുലിയ, എ ഡി എച്ച് ഡി തുടങ്ങിയ മറ്റ് അവസ്ഥകള്ക്കൊപ്പവും ഉണ്ടാകാറുണ്ട്.

 

ഡിസ്പ്രാക്സിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ ?

  • ഡിസ്പ്രാക്സിയയുള്ള കുട്ടികള്ക്ക്     താഴെപറയുന്ന കാര്യങ്ങളില്‍     ബുദ്ധിമുട്ടുണ്ടായേക്കാം
  • വസ്തുക്കള്‍    താഴെവീണുപോകാതെ മുറുകെ പിടിക്കല്‍.
  • കളിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ശാരീരിക   ചലനങ്ങളുടെഏകോപനം.
  •  നടക്കുക, ചാടുക, പന്ത് എറിയുകയും പിടിക്കുകയും ചെയ്യുക, സൈക്കിള്‍ ഓടിക്കുക.
  • വസ്തുക്കളില്‍ തട്ടാതെയും മുട്ടാതെയും നടക്കുക.
  • കൈകളും കണ്ണുകളും തമ്മില്‍ മികച്ച ഏകോപനം ആവശ്യമായ കായിക വിനോദങ്ങളില്‍ പങ്കെടുക്കുക.

Related Questions:

Which among the following is not one of the needs of human being as needs theory of motivation

  1. Physiological needs
  2. Safety needs
  3. Self actualization
  4. Social needs
    ശരിയായ ജോഡി കണ്ടെത്തുക ?
    അഭിപ്രേരണ ചക്രത്തിലെ ഘട്ടങ്ങളുടെ ശരിയായ ക്രമം ?
    മൂല്യനിർണയത്തിന് ഏറ്റവും അനുയോജ്യമായ രീതി ?
    അനുഭവങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനഃശാസ്ത്രം എന്ന് അഭിപ്രായപ്പെട്ടത് ?