Challenger App

No.1 PSC Learning App

1M+ Downloads
നിത്യഹരിതവനങ്ങളും ഇലകൊഴിയും മരങ്ങളും ഇടകലർന്ന വനപ്രദേശം ?

Aഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ

Bഅർധനിത്യ ഹരിതവനങ്ങൾ

Cഇലപൊഴിയും മൺസൂൺ വനങ്ങൾ

Dപർവതവനങ്ങൾ

Answer:

B. അർധനിത്യ ഹരിതവനങ്ങൾ

Read Explanation:

ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും അർധ നിത്യഹരിതവനങ്ങളും

  • എല്ലാ കാലത്തും ഈ വനങ്ങൾ നിത്യഹരിതമായി നിൽക്കുന്നു.

  • പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചരിവിലും ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കാണപ്പെടുന്നു.

  • വാർഷിക വർഷപാതം വളരെ കൂടുതലുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു.

  • ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ

  • വാർഷിക ശരാശരി ഊഷ്‌മാവ് 22°C മുകളിൽ

  • പ്രധാനമായി കാണപ്പെടുന്ന മരങ്ങൾ ഈട്ടി (റോസ്‌ഡ്), ആഞ്ഞിലി (അയനി), കരിമരുത് (എബനി)

  • ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് മോത്ത് കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം ആണ് ഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങൾ.

  • ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളുടെ മഴ കുറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്നതാണ് അർധനിത്യ ഹരിതവനങ്ങൾ

  • നിത്യഹരിതവനങ്ങളും ഇലകൊഴിയും മരങ്ങളും ഇടകലർന്ന വനപ്രദേശം - അർധനിത്യ ഹരിതവനങ്ങൾ

  • അർധനിത്യ ഹരിതവനങ്ങളിലെ പ്രധാനപ്പെട്ട മരങ്ങൾ വെള്ള അകിൽ, ഹൊള്ളോക്ക്, കൈൽ


Related Questions:

നിലവിൽ ഇന്ത്യയുടെ എത്ര ശതമാനമാണ് വന വിസ്തൃതി ?
MAB യുടെ പൂർണ്ണരൂപം എന്ത് ?

താഴെപറയുന്നവയിൽ ഇന്ത്യൻ വനനിയമം 1927 ൻ്റെ പോരായ്‌മകൾ ഏതെല്ലാം ?

  1. ഇന്ത്യയിലെ സസ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നിയമം. എന്നിരുന്നാലും, ഈ നിയമത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശം, മരങ്ങൾ മുറിക്കുന്നതിൽ നിന്നും വന ഉൽപ്പന്നങ്ങളിൽ നിന്നും വരുമാനം നേടുക എന്നതായിരുന്നു
  2. ഈ നിയമം വനവാസികൾക്ക് ശല്യമാകാത്ത രീതിയിൽ വന ഉദ്യോഗസ്ഥവൃന്ദത്തിന് വളരെയധികം വിവേചനാധികാരം നൽകി.
  3. നാടോടികൾക്കും ഗോത്രവർഗക്കാർക്കും വനങ്ങളും വന ഉൽപ്പന്നങ്ങളും ഉപയോഗിക്കാനുള്ള പരമ്പരാഗതമായ അവകാശങ്ങൾ നഷ്‌ടപ്പെടുത്താൻ കാരണമായി.
  4. ജൈവവൈവിധ്യം, മണ്ണൊലിപ്പ് തടയൽ തുടങ്ങിയ മൂല്യങ്ങളെക്കാൾ പ്രാധാന്യം മരംമുറിക്കുന്നതിനും തടിയിൽ നിന്നുള്ള വരുമാനങ്ങൾക്കും നൽകി
    ഒരു പ്രദേശത്തെ വന്യജീവി സങ്കേതങ്ങളോ ദേശീയ ഉദ്യാനങ്ങളോ ആയി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരത്തെക്കുറിച്ച് പറയുന്ന വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിലെ സെക്ഷൻ ഏത് ?
    Tropical Forest Research Institute is situated in