ഇന്ന് ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതും വരുംതലമുറ അഭിമുഖീകരിക്കാൻ പോകുന്നതുമായ ഏറ്റവും സങ്കീർണ്ണമായ പ്രശ്നമാണ് കാലാവസ്ഥാവ്യതിയാനം. ഒരു പ്രദേശത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകമാണ് ആ പ്രദേശത്തിന്റെ അന്തരീക്ഷസ്ഥിതി. അന്തരീക്ഷത്തിന്റെ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥാവ്യതിയാനമായി കണക്കാക്കുന്നത്. കാലാവസ്ഥാമാറ്റം ഭൂമിയിൽ സാവധാനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. കാലാവസ്ഥയിൽ നേരിയതോതിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പോലും പ്രകൃതിയെ സാരമായി ബാധിക്കുന്നു.