കുരങ്ങനെയിട്ടു കൂട്ടിൽ, ചാടിയാൽ കിട്ടാത്ത ഉയരത്തിൽ പഴം തൂക്കിയിട്ടു. കൂട്ടിൽ രണ്ട് വടികളും വച്ചു. ഒരു വടി മാത്രം ഉപയോഗിച്ചു. പഴത്തിലെത്തില്ല. രണ്ടു വടികളും കൂട്ടിയോജിപ്പിക്കാമെന്നു കണ്ട് കുരങ്ങ് ഈ മാർഗമുപയോഗിച്ചു പഴം കൈക്കലാക്കി. ഇത്
Aഅഭ്യാസനിയമപ്രകാരമുള്ള പഠനമാണ്
Bഋണാത്മക പ്രബലനമാണ്
Cധനാത്മക പ്രബലനമാണ്
Dഉൾക്കാഴ്ചയിലൂടെയുള്ള പഠനമാണ്
Answer:
D. ഉൾക്കാഴ്ചയിലൂടെയുള്ള പഠനമാണ്
Read Explanation:
ഗസ്റ്റാൾട്ട് മനശാസ്ത്രത്തിന്റെ വക്താക്കൾ:
- മാക്സ് വെർതിമർ (Max Wertheimer)
- വോൾഫ്ഗാങ് കോഹളർ (Wolf Gang Kohler)
- കർട്ട് കോഫ്ക (Kurt- Koffka)
ഇവർ ജെസ്റ്റാൾട്ട് സൈക്കോളജിസ്റ്റുകൾ എന്നും അറിയപ്പെടുന്നു.
മാക്സ് വെർതിമർ:
- ഗസ്റ്റാൾട്ട് മനഃശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് / സമഗ്ര വാദത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, മാക്സ് വെർതിമർ ആണ്.
- കുട്ടികളിൽ ഗണിത പ്രശ്നം ഉപയോഗിച്ചുള്ള പരീക്ഷണം തുടങ്ങിയത്, മാക്സ് വെർതീമർ ആണ്.
- കോഴിക്കുഞ്ഞുങ്ങളിലും, കുതിരകളിലും പരീക്ഷണം (Stupid Chicken Experiment) നടത്തിയതും, മാക്സ് വെർതീമർ ആണ്.
കോഹളർ:
സുൽത്താൻ എന്ന ചിമ്പാൻസിയിൽ പരീക്ഷണം നടത്തിയത്, കോഹളർ ആണ്.
കോഹളർ ചിമ്പാൻസിയിൽ നടത്തിയ പരീക്ഷണം:
പരീക്ഷണം - 1
- വിശക്കുന്ന ഒരു ചിമ്പാൻസിയെ കൂട്ടിലടച്ചിട്ട് ഒരു വടിയും വച്ചു.
- കൂടിന് പുറത്ത് ചിമ്പാൻസി കാണത്തക്ക വിധം ഏതാനും പഴങ്ങൾ സജ്ജീകരിക്കുന്നു.
- പഴങ്ങൾ കണ്ട ചിമ്പാൻസി അസ്വസ്ഥനാവുകയും, അത് കൈക്കലാക്കാൻ ശ്രമം ആരംഭിക്കുകയും ചെയ്യുന്നു.
- ശ്രമം പരാജയപ്പെടുന്നതിനെ തുടർന്ന് കൂട്ടിൽ നിരാശനായിരിക്കുന്ന ചിമ്പാൻസി, വടി കാണുന്നു.
- വടി ഉപയോഗിച്ച് ചിമ്പാൻസി പഴം കൈക്കലാക്കുന്നു.
- ഇവിടെ സന്ദർഭം മനസിലാക്കിയാണ് നീക്കം നടന്നിരിക്കുന്നത്.
പരീക്ഷണം - 2
- ഇവിടെ വലുതും ചെറുതുമായ രണ്ട് വടികൾ കൂട്ടിൽ വയ്ക്കുന്നു.
- ചിമ്പാൻസി രണ്ട് വടിയും മാറി മാറി ഉപയോഗിച്ച് പഴം എടുക്കാൻ ശ്രമിക്കുന്നെങ്കിലും സാധിക്കുന്നില്ല.
- പെട്ടെന്ന് കിട്ടിയ ഒരാശയം എന്ന പോലെ രണ്ട് വടിയും കൂട്ടിയോജിപ്പിച്ച് പഴം കൈക്കലാക്കുന്നു.
പരീക്ഷണം – 3
- ഈ പരീക്ഷണത്തിൽ കൂട്ടിനകത്ത് കുറച്ച് മാറ്റം വരുത്തുന്നു.
- പഴം കൂടിന് മുകൾ തട്ടിൽ കെട്ടിവെയ്ക്കുകയും ഒരു പെട്ടി അശ്രദ്ധമായി കൂട്ടിനകത്ത് വയ്ക്കുകയും ചെയ്തു.
- പഴം എടുക്കാനുള്ള ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ചിമ്പാൻസി പെട്ടിയും, പഴവും തമ്മിലുള്ള ബന്ധം മനസിലാക്കുകയും പെട്ടി പഴത്തിനടുത്തേയ്ക്ക് നീക്കിയിട്ട് അതിൽ കയറി നിന്ന് പഴം കൈക്കലാക്കുകയും ചെയ്യുന്നു.
പരീക്ഷണം – 4:
- പഴം അല്പം കൂടി ഉയരത്തിൽ കെട്ടിത്തൂക്കി, കൂട്ടിൽ 2 പെട്ടികൾ വയ്ക്കുന്നു.
- മുൻപ് ചെയ്ത പോലെ പെട്ടി നീക്കിയിട്ട് പഴം കൈക്കലാക്കാൻ ചിമ്പാൻസി ശ്രമിക്കുകയും, ശ്രമം പരാജയപ്പെടുകയും ചെയ്യുന്നു.
- പരിസര നിരീക്ഷണത്തിലൂടെ മറ്റൊരു പെട്ടി കണ്ടെത്തുന്ന ചിമ്പാൻസി പെട്ടികൾ ഒന്നിന് മേലെ ഒന്ന് എന്ന രീതിയിൽ ക്രമീകരിക്കുകയും, അതിന് മുകളിൽ കയറി നിന്ന് പഴം കൈക്കലാക്കുകയും ചെയ്യുന്നു.
Note:
ഇവിടെ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും മനസിലാകുന്നത്, ശ്രമ-പരാജയമോ, ആവർത്തനമോ അല്ല, പഠന വിജയത്തെ സ്വാധീനിക്കുന്നത് എന്നാണ്.
ഗസ്റ്റാൾട്ട് മനഃശാസ്ത്രം:
- വ്യവഹാരവാദത്തെ പിൻതള്ളി നിലവിൽ വന്ന മനഃശാസ്ത്രമാണ് ഗസ്റ്റാൾട്ട് മനഃശാസ്ത്രം.
- സമഗ്രതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തം.
അന്തർദൃഷ്ടി പഠനം (Insightful Learning):
- പഠന പ്രവർത്തനം തയാറാക്കുമ്പോൾ പഠന സന്ദർഭങ്ങളെയും, പഠനാനുഭവങ്ങളെയും, സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
- ഇത്തരത്തിലുള്ള പഠനത്തിന് ഉൾക്കാഴ്ച (അന്തർദൃഷ്ടി) (Insight) എന്ന് കോഹ്ളർ പേര് നൽകി.
- ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർദൃഷ്ടി പഠനത്തിലൂടെയാണെന്നും, അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിന്റെ നിർദ്ധാരണം പെട്ടെന്ന് സാധ്യമാകുന്നുവെന്നും കോഹ്ളർ വാദിച്ചു.
- പഠന സന്ദർഭത്തെ സമഗ്രമായി കണ്ട് നിരീക്ഷിച്ച് ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിൽ, പ്രശ്നപരിഹാരം (പഠനം) നടക്കുന്നു എന്നതാണ് അന്തർദൃഷ്ടി പഠനം.