Challenger App

No.1 PSC Learning App

1M+ Downloads
ആഭരണ പ്രിയയായ മകൾ ക്ലാസിൽ ഒന്നാമതെത്തിയാൽ അവൾക്ക് ഒരു പുതിയ നെക്ലേസ് വാങ്ങിത്തരാമെന്ന് ഒരു അമ്മ വാഗ്ദാനം ചെയ്യുന്നു - ഇത് :

Aഅധ്യാപന സാങ്കേതികത

Bബാഹ്യ ഉത്തേജനം

Cആധിപത്യം

Dഫീഡ്ബാക്ക്

Answer:

B. ബാഹ്യ ഉത്തേജനം

Read Explanation:

ആന്തരികവും ബാഹ്യവുമായ അഭിപ്രേരണ (Intrinsic  and Extrinsic  Motivation )

അഭിപ്രേരണ രണ്ടുതരം 

  • ആന്തരിക പ്രേരണ 
  • ബാഹ്യ പ്രേരണ 

ആന്തരിക പ്രേരണ

  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു 
  • ആന്തരിക അഭിപ്രേരണയുള്ള വ്യക്തി ഒരു പ്രവർത്തിയിൽ ഏർപ്പെടുന്നത് അയാൾ അതിൽ പ്രകൃത്യാ തല്പരനായതുകൊണ്ടും അത് ചെയ്യുക വഴി അയാൾക്ക് സംതൃപ്തി ലഭിക്കുന്നത് കൊണ്ടുമാണ്. ഉദാഹരണം ;ഫുഡ്ബോൾ കളിക്കാർ ഫുഡ്ബോൾ കളിക്കുന്നത് .

ബാഹ്യ അഭിപ്രേരണ 

  • വ്യക്തിക്കും പ്രവർത്തനത്തിനും ബാഹ്യമായ അവസ്ഥയാണ് 
  • ഇതിൽ സംതൃപ്തിയുടെ ഉറവിടം പ്രവർത്തനത്തിന് ഉള്ളതല്ല 
  • അഭിപ്രേരണക്ക്  പ്രവർത്തനവുമായി ധർമ്മ പരമായി ബന്ധമല്ല . ഉദാഹരണം ; പരീക്ഷ പാസ്സാവാൻ പുസ്തകം വായിക്കുന്നത് 
  • കുട്ടി എന്തെങ്കിലും പഠിക്കുന്നത് പഠനത്തിന് വേണ്ടിയല്ല മറിച്ചു ബാഹ്യമായ ഏതോ പ്രതിഫലം ലഭിക്കാൻ വേണ്ടിയാണ് 
  • ആന്തരിക പ്രേരണയിൽ സ്വാഭാവികമായ ആവേശവും ഉത്തേജനവും അന്തര്ഭവിച്ചിട്ടുണ്ട് .അതിനാൽ ബാഹ്യ പ്രേരണയെക്കാൾ മെച്ചപ്പെട്ട ഫലം നൽകുന്നു 
  • പഠനത്തിനോട് അനുകൂലമായ മനോഭാവം സൃഷ്ട്ടിക്കാൻ ആന്തരിക അഭിപ്രേരണ മൂലം സാധിക്കും 

Related Questions:

ശാസ്ത്രപഠനത്തിൽ പഠനവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നത് ?
ഒരു കുട്ടിയെ അവന്റെ പരമാവധി നിലയിലെത്തിക്കാൻ മറ്റുള്ളവർ നൽകുന്ന സഹായം
സർഗ്ഗാത്മകതയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത്?
മാസ്സോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ആത്മാഭിമാനം, സ്വാതന്ത്ര്യം, പാണ്ഡിത്യം, ആധിപത്യം, നേട്ടം, അന്തസ്സ് എന്നിവ ഏത് ഘട്ടത്തിലാണ് ?
കുട്ടികളിൽ ഭയം എന്ന വികാരം മാറ്റിയെടുക്കാൻ അധ്യാപകൻ എന്ന നിലയിൽ താങ്കൾ സ്വീകരിക്കുന്ന മാർഗ്ഗം ?